സഹപാഠി എറിഞ്ഞ ഷോട്ട് പുട്ട് തലയില്‍ വീണു; വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

LATEST UPDATES

6/recent/ticker-posts

സഹപാഠി എറിഞ്ഞ ഷോട്ട് പുട്ട് തലയില്‍ വീണു; വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

 



മാഹി: സ്‌കൂളില്‍ കായികമേള ഒരുക്കത്തിനിടെ സഹപാഠി എറിഞ്ഞ ഷോട്ട് പുട്ട് തലയില്‍ പതിച്ച് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. പള്ളൂര്‍ കസ്തൂര്‍ബാ ഗാന്ധി ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി വെസ്റ്റ് പള്ളൂര്‍ തയ്യുള്ളപറമ്പത്ത് സൂര്യോദയത്തിലെ കനകരാജിന്റെ മകന്‍ സൂര്യകിരണി(14)നാണ് തലയ്ക്ക് സാരമായി പരിക്കേറ്റത്.


തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഷോട്ട്പുട്ട് മത്സരത്തില്‍ പങ്കെടുപ്പിക്കാനുള്ള വിദ്യാര്‍ഥികളുടെ കഴിവ് പരിശോധിച്ച് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം ഒരു വിദ്യാര്‍ഥി എറിഞ്ഞ ഷോട്ട്പുട്ട് അബദ്ധത്തില്‍ സൂര്യകിരണിന്റെ തലയില്‍ വീഴുകയായിരുന്നു. നാല് കിലോ ഭാരമുള്ളതാണിത്.


തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടിയെ തലശ്ശേരി സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.

Post a Comment

0 Comments