ഗവര്‍ണറെ തിരികെ വിളിക്കണം; ആരിഫ് മുഹമ്മദ്ഖാനെതിരെ ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്

LATEST UPDATES

6/recent/ticker-posts

ഗവര്‍ണറെ തിരികെ വിളിക്കണം; ആരിഫ് മുഹമ്മദ്ഖാനെതിരെ ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്



ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്. ഗവര്‍ണറെ കേന്ദ്രം തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് എഎം ആരീഫ് എംപിയാണ് നോട്ടീസ് നല്‍കിയത്. 


ഗവര്‍ണര്‍ സംസ്ഥാനത്ത് ഭരണപ്രതിസന്ധിയുണ്ടാക്കുന്നു. ജനാധിപത്യപരമായ രീതിയില്‍ തെരഞ്ഞടുക്കപ്പെട്ട സര്‍ക്കാരുളളപ്പോള്‍ ഗവര്‍ണര്‍ പരമാധികാരിയെ പോലെ പെരുമാറുന്നത് അംഗീകരിക്കാനാകില്ലെന്നും, കേരള സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നും നോട്ടീസില്‍ പറയുന്നു. 


തമിഴ്‌നാട്ടിലെ എംപിമാര്‍ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാഷ്ട്രപതിക്ക് കത്ത് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് കേരള ഗവര്‍ണര്‍ക്കെതിരെ ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് സിപിഎം എംപി നോട്ടീസ് നല്‍കിയത്. 


ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് രാഷ്ട്രപതി ഇടപെട്ട് കേരള ഗവര്‍ണറെ വിലക്കണമെന്ന് സിപിഎം പിബി ആവശ്യപ്പെട്ടിരുന്നു.

Post a Comment

0 Comments