സിബാഖ് -22 ദേശീയ കലോത്സവം ; മാലിക് ദീനാർ ഇസ്ലാമിക് അക്കാദമിക്ക് ചരിത്ര നേട്ടം

LATEST UPDATES

6/recent/ticker-posts

സിബാഖ് -22 ദേശീയ കലോത്സവം ; മാലിക് ദീനാർ ഇസ്ലാമിക് അക്കാദമിക്ക് ചരിത്ര നേട്ടം

 




തളങ്കര: കേരളത്തിൽ നിന്നും മറ്റിതര സംസ്ഥാനങ്ങളിൽ നിന്നുമായി 36 ഓളം സ്ഥാപനങ്ങൾ മാറ്റുരച്ച സിബാഖ് - 22 ദേശീയ കലോത്സവസത്തിൽ മാലിക് ദീനാർ ഇസ്ലാമിക് അക്കാദമിക്ക് ചരിത്ര നേട്ടം. ഓവറോൾ ഫസ്റ്റ് റണ്ണർ അപ് പട്ടം ചൂടിയാണ് വിദ്യാർത്ഥികൾ ഈ അഭിമാന വിജയം കൈവരിച്ചിരിക്കുന്നത്. ബിദായ വിഭാഗത്തിൽ മുഹമ്മദ്  അനസ് പള്ളപ്പാടി 20 പോയിന്റുകളോടെ കലാപ്രതിഭാ പട്ടം നേടിയത് കാമ്പസിന് ഇരട്ടിമധുരമായി.


ബിദായ, ഊല, സാനവിയ്യ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനം നേടിയ കാമ്പസ് മറ്റു വിഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്ത്യയിലെ ഇരുപത്തി രണ്ടോളം സംസ്ഥാനങ്ങളിൽ നിന്നായി മുന്നൂറ്റമ്പതിൽപരം മത്സരയിനങ്ങളിൽ നാലായിരത്തോളം വിദ്യാർത്ഥികൾ മാറ്റുരച്ച പരിപാടിയായിരുന്നു ഇത്തവണത്തെ സിബാഖ്.


ഉത്തര മലബാറിന്റെ മത ഭൗതിക വിദ്യാഭ്യാസ രംഗത്ത്  അർത്ഥ പൂർണ്ണമായ രണ്ട് പതിറ്റാണ്ട് പൂർത്തീകരിച്ച മാലിക് ദീനാർ  അക്കാദമിക്കിത് ചരിത്രത്തിലെ പൊൻതൂവലായി മാറി. ഈ വലിയ വിജയത്തിന് വഴിയൊരുക്കിയ വിദ്യാർത്ഥികളെയും അധ്യാപകരെയും മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി, അക്കാദമി കമ്മിറ്റി, പൂർവ്വ വിദ്യാർത്ഥി സംഘടന ഇമാമ അനുമോദിച്ചു.

Post a Comment

0 Comments