തൃക്കരിപ്പൂർ വയലോടിയിലെ പ്രിയേഷിന്റെ മരണം സദാചാര കൊലപാതകമെന്ന് സൂചന. ഇതിനെ തുടർന്ന് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ ഒരു സ്ത്രീയുടെ വീട്ടിൽ രാത്രി വൈകി എത്തിയപ്പോഴാണ് സ്ത്രീയുടെ മകനും സുഹൃത്തുക്കളുമടങ്ങുന്ന സംഘം പ്രിയെഷിനെ പിടികൂടിയത്. തുടർന്ന് സംഘം ഇയാളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
തൃക്കരിപ്പൂർ പൊറപ്പാട് സ്വദേശികളായ മുഹമ്മദ് ഷബാസ്, മുഹമ്മദ് റഹ്നാസ് എന്നിവരെയാണ് ചന്തേര സിഐ പി നാരായണൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം വീടിന് സമീപത്തെ പറമ്പിൽ ഉപേക്ഷിച്ചുവെന്ന് പോലീസ് പറയുന്നു. പ്രിയേഷിന്റെ കാണാതായ മൊബൈൽ ഫോൺ ഷഹബാസിൻ്റെ വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തി.
0 Comments