പിണറായി സർക്കാർ സമ്പൂർണ്ണ പരാജയമെന്ന് എ.ഗോവിന്ദൻ നായർ

LATEST UPDATES

6/recent/ticker-posts

പിണറായി സർക്കാർ സമ്പൂർണ്ണ പരാജയമെന്ന് എ.ഗോവിന്ദൻ നായർ



ഉദുമ : സംസ്ഥാന സർക്കാറിന്റെ ജനദ്രോഹ നടപടികൾക്കെതിരെ കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം നടത്തിയ പൗര വിചാരണ വാഹനജാഥ പൊയിനാച്ചിയിൽ സമാപിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് രാജൻ പെരിയ നയിച്ച ജാഥ ഡിസംബർ 5ന് കരിച്ചേരിയിൽ നിന്നും ആരംഭിച്ച് 32 കേന്ദ്രങ്ങളിലൂടെയാണ് കടന്നു പോയത്. യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ സമാപന സമ്മേളന യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ബാലകൃഷ്ണൻ നായർ പൊയിനാച്ചി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ ഹക്കീം കുന്നിൽ മുഖ്യ പ്രഭാഷണം നടത്തി. ഡി സി സി ജനറൽ സെക്രട്ടറിമാരായ വി.ആർ വിദ്യാസാഗർ, എം.കുഞ്ഞമ്പു നമ്പ്യാർ, സാജിദ് മൗവ്വൽ, ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡണ്ട് എ.വാസുദേവൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ സുകുമാരൻ പൂച്ചക്കാട്, ബാബു മണിയങ്കാനം, കൃഷ്ണൻ ചട്ടഞ്ചാൽ, എ.കെ.ശശിധരൻ, രവീന്ദ്രൻ കരിച്ചേരി,ശ്രീകല പുല്ലൂർ, ശംബു ബേക്കൽ, കെ.പി. സുധർമ്മ, ശ്രീജ പുരുഷോത്തമൻ, ടി.കണ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബദറുദ്ധീൻ മുനീർ, സി.എൽ അബ്ദുള്ള, മണികണ്ഠൻ ഓമ്പയിൽ, ഫസൽ റഹ്മാൻ, ദിവാകരൻ കരിച്ചേരി, അഡ്വ.എം.കെ.ബാബുരാജ്  മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമാരായ കെ.വി.ഭക്തവത്സലൻ, എൻ ബാലചന്ദ്രൻ, പ്രമോദ് പെരിയ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments