പള്ളിക്കര : മുസ്ലീം ലീഗിന്റെ പഴയ കാല നേതാവ് പൂച്ചക്കാട് അബ്ദുൾ ഖാദർ ഹാജിയുടെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി. പൂച്ചക്കാട് ശാഖാ മുസ്ലീം ലീഗ് പ്രസിഡണ്ട് എ.എം.അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ ബക്കർ, കെ.പി.സി.സി മെമ്പർ ഹക്കീം കുന്നിൽ, ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫ്, ഉദുമ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാട്, മുസ്ലീം ലീഗ് നേതാവ് എ.ഹമീദ് ഹാജി, ഐ.എൻ എൽ മണ്ഡലം പ്രസിഡണ്ട് അബ്ദുൾ റഹ്മാൻ മാസ്റ്റർ, പളളിക്കര പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട് സിദ്ദീഖ് പളളിപ്പുഴ, പൂച്ചക്കാട് ജമാഅത്ത് പ്രസിഡണ്ട് തർക്കാരി മുഹമ്മദ് കുഞ്ഞി, സെക്രട്ടറി കെ.എസ്.മുഹാജിർ, നേതാക്കളായ സോളാർ കുഞ്ഞഹമ്മദ്, ഹമീദ് മുക്കൂട്, മാഹിൻ പൂച്ചക്കാട്, ടി.പി. കുഞ്ഞബ്ദുള്ള, മുഹമ്മദലി, തായൽ കുഞ്ഞബ്ദുള്ള, അസീസ് കടവത്ത്, കോയ മുഹമ്മദ് എന്നിവർ സംസാരിച്ചു.
0 Comments