ഗുജറാത്തില്‍ 'വല വിരിച്ച്' ബിജെപി; എഎപി എംഎല്‍എമാർ ബിജെപിയിലേക്കെന്ന് റിപ്പോർട്ട്

LATEST UPDATES

6/recent/ticker-posts

ഗുജറാത്തില്‍ 'വല വിരിച്ച്' ബിജെപി; എഎപി എംഎല്‍എമാർ ബിജെപിയിലേക്കെന്ന് റിപ്പോർട്ട്



അഹമ്മദാബാദ്: ഗുജറാത്തില്‍ അധികാരത്തുടര്‍ച്ച നേടിയ ബിജെപി, എഎപി എംഎല്‍എമാരെക്കൂടി വലയിലാക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഏതാനും എഎപി എംഎല്‍എമാരുമായി ബിജെപി സംസ്ഥാന നേതൃത്വം ബന്ധപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 


ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ച് എഎപി സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ഇവരില്‍ മൂന്നുപേര്‍ മുന്‍ ബിജെപി അംഗങ്ങളാണ്. തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ എഎപി ടിക്കറ്റില്‍ മത്സരിച്ചത്. 


ജുനാഗഡ് ജില്ലയിലെ വിശ്വധാര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച ഭൂപട്ട് ഭയാനി ഉടന്‍ തന്നെ ബിജെപിയില്‍ ചേക്കേറുമെന്ന അഭ്യൂഹം ശക്തമാണ്. കോണ്‍ഗ്രസ്, ബിജെപി സ്ഥാനാര്‍ത്ഥികളെയാണ് ഭൂപട്ട് പരാജയപ്പെടുത്തിയത്. 


ഡെഡിയപാഡ മണ്ഡലത്തില്‍ നിന്നും വിജയിച്ച ചൈതാര്‍ വാസവ, ജാംജോധ്പൂര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച ഹേമന്ത് ഖാവാ, ബോത്താഡ് മണ്ഡലത്തില്‍ നിന്നും വിജയിച്ച  ഉമേഷ് മകാവന, ഗരിയാധര്‍ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സുധീര്‍ വഘാനി എന്നിവരാണ് എഎപിയുടെ എംഎല്‍എമാര്‍. 


ഗുജറാത്തില്‍ അഞ്ചു സീറ്റും 13 ശതമാനം വോട്ടു വിഹിതവും നേടി ആം ആദ്മി പാര്‍ട്ടി ദേശീയപാര്‍ട്ടി പദവി നേടിയിരുന്നു. 182 അംഗ നിയമസഭയില്‍ ബിജെപി 156 സീറ്റുകളാണ് നേടിയത്. 

Post a Comment

0 Comments