ബേക്കൽ അന്തരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് 24 തുടക്കമാകും; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

LATEST UPDATES

6/recent/ticker-posts

ബേക്കൽ അന്തരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് 24 തുടക്കമാകും; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

 




10 ദിനരാത്രങ്ങൾ ബേക്കലിന്റെ തീരത്തെ ആഘോഷങ്ങൾക്ക് ഡിസംബർ  24ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ തുടക്കമാകും. സി എച്ച്. കുഞ്ഞമ്പു എം എൽ എ അധ്യക്ഷത വഹിക്കും.

തുറമുഖ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ്  മന്ത്രി അഹമ്മദ് ദേവർ കോവിൽ, റോബോട്ടിക് ഷോയും രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഫ്ലവർ ഷോയും ഉദ്ഘാടനം ചെയ്യും. ജില്ലയിലെഎം എൽ എ മാർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാർ, നഗരസഭ ചെയർപേഴ്സണ്,  പ്രമുഖ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും.  


 രണ്ടാം ദിനം നടക്കുന്ന സാംസ്കാരിക പരിപാടിയിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി സാംസ്ക്കാരിക പ്രഭാഷണം നടത്തും. അറബ് രാജ്യങ്ങളിലെ പ്രതിനിധികൾ പരിപാടിയുടെ ഭാഗമാകും. 26 ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, 27 ന് പി കെ കുഞ്ഞാലികുട്ടി എം.എൽ.എ, 28 ന് സന്തോഷ് ജോർജ് കുളങ്ങര, 30 ന് കൃഷിമന്ത്രി പി.പ്രസാദ് , സി ജെ കുട്ടപ്പൻ, 31 ന് മന്ത്രി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു, സ്പീക്കർ എ എൻ ഷംസീർ, ഒന്നിന് കായിക വകുപ്പ്  മന്ത്രി വി അബ്ദുറഹ്മാൻ എന്നിവർ ഫെസ്റ്റിവലിൽ പങ്കെടുക്കും. രണ്ടിന് നടക്കുന്ന സമാപന പരിപാടിയിൽ പൊതുമരാമത്ത് ടൂറിസം  വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ തുടങ്ങിയവർ പങ്കെടുക്കും. പത്തു ദിവസങ്ങളിലായി രണ്ടായിരത്തോളം കലാകാരന്മാർ പങ്കെടുക്കും.


കുടുംബശ്രീ വഴിയാണ് ഫെസ്റ്റിവൽ ടിക്കറ്റുകളുടെ വിൽപന നടത്തുന്നത്.

സഹകരണ ബാങ്കുകൾ വഴിയും ടിക്കറ്റ് വില്പനയുണ്ട്. ബീച്ചിൽ പ്രത്യേക കൗണ്ടറും ടിക്കറ്റിന് വേണ്ടി ഒരുക്കും. ഫെസ്റ്റിവലിന് മുന്നോടിയായി ഡിസംബർ 20ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിളംബര ഘോഷയാത്ര സംഘടിപ്പിക്കുമെന്നും പള്ളിക്കര ബീച്ചിൽ ചേർന്ന വിപുലമായ സംഘാടക സമിതിയോഗത്തിൽ  ചെയർമാൻ സി എച്ച് കുഞ്ഞമ്പു എം എൽ എ അറിയിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി. ലക്ഷ്മി, എം.കുമാരൻ, ബി ആർ ഡി സി എം.ഡി പി.ഷിജിൻ, ഹക്കീം കുന്നിൽ, കെ.ഇ. എ. ബക്കർ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ വെച്ച് ബേക്കൽ ആർട് പ്രോജെക്ടിന്റ് ഉദ്ഘടനവും നിർവഹിച്ചു. സി എച്ച് കുഞ്ഞമ്പു എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ എന്നിവർ ചിത്രം വരച്ചാണ് ചിത്രമതിൽ ഉദ്ഘാടനം നിർവഹിച്ചത്.

കേരള ലളിത കലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, സെക്രട്ടറി എൻ.ബാലമുരളി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments