കാസർകോട് ജില്ലയിലെ ചില സർക്കാർ സ്കൂളുകളിൽ അനധികൃത ഫണ്ട് ശേഖരണം

LATEST UPDATES

6/recent/ticker-posts

കാസർകോട് ജില്ലയിലെ ചില സർക്കാർ സ്കൂളുകളിൽ അനധികൃത ഫണ്ട് ശേഖരണം

 



ഉദുമ; കാസർകോട് ജില്ലയിലെ ചില സർക്കാർ സ്കൂളുകളിൽ പല കാരണങ്ങൾ പറഞ്ഞ് കുട്ടികളിൽ നിന്നും അന്യായമായി പണം പിരിക്കുന്നതായി വ്യാപക പരാതി. ഇക്കഴിഞ്ഞ കലോത്സവങ്ങളുടെ പശ്ചാത്തലത്തിൽ പല സ്കൂളുകളും കുട്ടികളിൽ നിന്നും നിശ്ചിത തുക സ്കൂൾ ചിലവിനത്തിലേക്ക് നിർബന്ധിച്ച് സ്വരൂപിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. സർക്കാർ സ്കൂളിൽ പഠിക്കുന്ന ഏതൊരു കുട്ടിയോടും ഒരു വകയിലും പണം ചോദിക്കരുതെന്ന സർക്കാർ ഉത്തരവ് നിലനിൽക്കേയാണ് ഉത്തരവാദിത്തപ്പെട്ട അധികാരികളുടെ ഭാഗത്തു നിന്നും ഇത്തരം തോന്നിവാസങ്ങൾ നടക്കുന്നത്. പിടിഎ തീരുമാനം എന്ന വ്യാജേന റെസീത് പോലും നൽകാതെ പിരിച്ചെടുക്കുന്ന ഇത്തരം തുകകൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണോന്ന് പോലും സംശയിക്കേണ്ടുന്ന സാഹചര്യമാണ്. സ്കൂൾ അധികൃതരുടെ നിരന്തര സമ്മർദ്ദം മൂലം മിക്ക മാതാപിതാക്കളും മനസ്സില്ലാമനസ്സോടെ മക്കളുടെ ഭാവിയോർത്ത് മാത്രം പണം നൽകുകയാണ്. പരാതിപ്പെട്ടാൽ തങ്ങളുടെ മക്കൾക്ക് സ്കൂളിൽ സമാധാനത്തോടെ ഇരുന്നു പഠിക്കാൻ പറ്റില്ല എന്ന ആവലാതി കാരണം ആരും പരാതിപ്പെടാൻ തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം.

Post a Comment

0 Comments