അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂൾ അമ്പത്തിയഞ്ചാം വാർഷിക സുവനീറിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു

LATEST UPDATES

6/recent/ticker-posts

അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂൾ അമ്പത്തിയഞ്ചാം വാർഷിക സുവനീറിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു

 



കാഞ്ഞങ്ങാട്: അത്യുത്തര കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ അരനൂറ്റാണ്ടിൻ്റെ സമാനതകളില്ലാത്ത തിളക്കവുമായി മുന്നേറുന്ന അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ അമ്പത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീറിലേക്ക് സൃഷ്ടികൾ  ക്ഷണിക്കുന്നു. മുമ്പ് മറ്റെവിടെയും പ്രസിദ്ധീകരിക്കാത്തതും, മൗലികവുമായ ലേഖനങ്ങൾ, കഥകൾ കവിതകൾ, ക്രിയാത്മക മായ മറ്റ് സൃഷ്ടികൾ എന്നിവ ക്ഷണിക്കുന്നു. വിഭാഗീയ, രാഷ്ട്രീയ ചിന്തകൾക്കതീതമായ രചനകൾ മാത്രമേ സുവനീറിൽ ഉൾപ്പെടുത്തുകയുള്ളൂ. അക്ഷര തെറ്റ് കൂടാതെ പേജ്മേകർ ഐ എസ് എം ഫയലിൽ അയക്കുന്നവ മാത്രമേ പരിഗണിക്കുകയുള്ളൂ. പരമാവധി ഒന്നര പേജിൽ കൂടരുത്.

സൃഷ്ടി കർത്താവിൻ്റെ പാസ്പ്പോർട്ട് സൈസ് ഫോട്ടോ, ഫോൺ നമ്പർ സഹിതം  iqbalhsssouvenir@gmail.com ഇ മെയിലിൽ അയച്ചു തരേണ്ടതാണ്.

Post a Comment

0 Comments