ഫെയ്സ്ബുക്ക് പ്രണയം; യുവാവ് ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ; ​ഗുളിക കഴിച്ച് അവശയായി യുവതി

LATEST UPDATES

6/recent/ticker-posts

ഫെയ്സ്ബുക്ക് പ്രണയം; യുവാവ് ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ; ​ഗുളിക കഴിച്ച് അവശയായി യുവതി


പത്തനംതിട്ട: അടൂർ കെഎസ്ആർടിസി കവലയ്ക്ക് സമീപം ലോഡ്ജിൽ മുറിയെടുത്ത കമിതാക്കളിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഗുളിക കഴിച്ച് അവശ നിലയിൽ കണ്ടെത്തിയ ഒപ്പമുള്ള യുവതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


ഐവർകാല പുത്തനമ്പലം ശ്രീനിലയത്തിൽ ശ്രീജിത്താണ് (29) മരിച്ചത്. പേരൂർക്കട സ്വദേശിയായ 39കാരി യുവതിയാണ് യുവാവിനൊപ്പമുണ്ടായിരുന്നത്. 


ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ഇരുവരും ഒരു വർഷമായി പ്രണയത്തിലായിരുന്നു. രണ്ട് പേരും വിവാഹിതരാണ്. യുവതിയുടെ ഭർത്താവ് നേരത്തെ മരിച്ചു. ഞായറാഴ്ചയാണ് രണ്ട് പേരും അടൂരിൽ എത്തി മുറിയെടുത്തത്.

Post a Comment

0 Comments