തിരുവനന്തപുരം പൂജപ്പുര ജില്ലാ ജയിലില്‍ കൊലക്കേസ് പ്രതി മരിച്ചനിലയില്‍. വഴയിലയില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷ് ആണ് മരിച്ചത്. ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ സൂചിപ്പിച്ചു.
ശുചിമുറിയില്‍ ഉടുത്തിരുന്ന മുണ്ട് കുരുക്കിട്ടാണ് കൊലക്കേസ് പ്രതി രാജേഷ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പങ്കാളിയായ സിന്ധുവിനെ നടുറോഡില്‍ വെച്ച് രാജേഷ് വെട്ടിക്കൊലപ്പെടുത്തിയത്. മുമ്പ് വിവാഹിതരായിരുന്ന ഇരുവരും കഴിഞ്ഞ 12 വര്‍ഷമായി ഒരുമിച്ച് ജീവിക്കുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി ഇരുവരും അകൽച്ചയിലാണ്.
കിളിമാനൂരില്‍ പൊലീസ് സ്‌റ്റേഷന് സമീപം ജ്യൂസ് കട നടത്തുന്നയാളാണ് രാജേഷ്. സിന്ധു അകന്ന് മാറുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്നാണ് രാജേഷ് പൊലീസിനോട് പറഞ്ഞത്.
0 Comments