കാഞ്ഞങ്ങാട്: ചരിത്ര പ്രസിദ്ധമായ കാഞ്ഞങ്ങാട് മുട്ടുന്തല മഖാം ഉറൂസിന്റെ രണ്ടാം ദിവസമായ ഇന്ന് രാത്രി ഇശാ നിസ്‌കാരാനന്തരം മുട്ടുന്തല ദാറുൽ ഉലൂം മദ്റസ സദർ മുഅല്ലിം യുസഫ് ബാഖവി പരിപാടി ഉദ്‌ഘാടനം ചെയ്യും. ഉറൂസ് കമ്മിറ്റി കൺവീനർ നൗഫൽ മുഹമ്മദ് സ്വാഗതം പറയുന്ന പരിപാടിയിൽ ജമാഅത്ത് ട്രഷറർ മൊയ്‌ദു മമ്മു ഹാജി അധ്യക്ഷത വഹിക്കും. ഹാഫിള് ഇ പി അബൂബക്കർ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നിർവ്വഹിക്കും.
0 Comments