ചിത്താരി ജി എൽ പി സ്കൂൾ വികസന കമ്മിറ്റി നിലവിൽ വന്നു

LATEST UPDATES

6/recent/ticker-posts

ചിത്താരി ജി എൽ പി സ്കൂൾ വികസന കമ്മിറ്റി നിലവിൽ വന്നു

 


കാഞ്ഞങ്ങാട്: ചിത്താരി ഗവഃ എൽ പി  സ്കൂളിന് പുതിയ വികസന സമിതി രൂപീകരിച്ചു .പിടിഎ പ്രസിഡന്റ്  എംകെ സുബൈറിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് മെമ്പർ സി കെ ഇർഷാദ് യോഗം ഉദ്‌ഘാടനം നിർവഹിച്ചു . പിടിഎ വൈസ് പ്രസിഡന്റ് സുബൈർ ആശംസ നേർന്ന് സംസാരിച്ചു. ഹെഡ് മാസ്റ്റർ ദിവാകരൻ സ്വാഗതവും സീനിയർ അസിസ്റ്റ് സരിത ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു.

 പുതിയ ഭാരവാഹികൾ : ചെയർമാൻ  അൻവർ ഹസ്സൻ, കൺവീനർ വിനോദ് താനത്തിങ്കാൽ, ട്രഷറർ  ബഷീർ ചിത്താരി, വൈസ് ചെയർമാന്മാർ :മൊയ്‌ദീൻ സി എച്ച് , മുഹമ്മദ് കുഞ്ഞി കെസി , ഉസ്മാൻ അക്കര, ജോയിന്റ് കൺവീനർമാർ : ഹാറൂൺ ചിത്താരി , ഹനീഫ ബി കെ , കുഞ്ഞമ്മദ്.


Post a Comment

0 Comments