എം.ഐ.സി മുപ്പതാം വാർഷിക സമ്മേളനം വിജയിപ്പിക്കുക; ജംഇയ്യത്തുൽ ഖുതബാഅ, കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി

എം.ഐ.സി മുപ്പതാം വാർഷിക സമ്മേളനം വിജയിപ്പിക്കുക; ജംഇയ്യത്തുൽ ഖുതബാഅ, കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി

 



കാഞ്ഞങ്ങാട്: 2022 ഡിസംബർ 30, 31 ദിവസങ്ങളിലായി നടക്കുന്ന  എം.ഐ.സി മുപ്പതാം വാർഷിക ഉദ്ഘാടന സമ്മേളനം വൻ വിജയമാക്കാൻ കാഞ്ഞങ്ങാട് മണ്ഡലം ജംഇയ്യതുൽ ഖുത്വബാ അ കമ്മിറ്റി തീരുമാനിച്ചു. എല്ലാ മഹല്ലുകളിലും സമ്മേളന പ്രചരണ പ്രവർത്തനങ്ങൾക്ക് മഹല്ല് ഖത്തീബുമാർ നേതൃത്വം നൽകണമെന്ന് മണ്ഡലം പ്രസിഡന്റ് മൊയ്തു അസ്ഹരി ആവശ്യപ്പെട്ടു. വരുന്ന വെള്ളിയാഴ്ച മണ്ഡലത്തിലെ മുഴുവൻ പള്ളികളിലും സമ്മളന സന്ദേശം കൈമാറാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ഹുദവി സ്വാഗതം പറഞ്ഞു

പ്രസിഡന്റ് മുഹ്‌യുദ്ദീൻ അസ്ഹരി അധ്യക്ഷത വഹിച്ചു. ചർച്ചയിൽ ട്രഷറർ ശാദുലി ബാഖവി ചിത്താരി, മുസ്തഫ ബാഖവി കൊത്തിക്കാൽ, അഷ്‌റഫ് ദാരിമി പാലായി മറ്റു എക്സിക്യൂട്ടീവ് മെമ്പർമാരും പങ്കെടുത്തു.

Post a Comment

0 Comments