സിംസാറുൽ ഹഖ് ഹുദവി ഇന്ന് മുട്ടുന്തലയിൽ

LATEST UPDATES

6/recent/ticker-posts

സിംസാറുൽ ഹഖ് ഹുദവി ഇന്ന് മുട്ടുന്തലയിൽ

കാഞ്ഞങ്ങാട്:  ചരിത്രപ്രസിദ്ധമായ കാഞ്ഞങ്ങാട് മുട്ടുന്തല മഖാം ഉറൂസിന്റെ മൂന്നാം ദിവസമായ ഇന്ന് രാത്രി ഇശാ നിസ്കാരത്തിന് ശേഷം നടക്കുന്ന മത പ്രഭാഷണ പരിപാടിയിൽ പ്രമുഖ പ്രഭാഷകൻ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തും. നീണ്ട ഇടവേളക്ക് ശേഷമാണ് ഉസ്താദ് കാഞ്ഞങ്ങാട്ടെത്തുന്നത്. 


നാളെ ഡിസംബര്‍ 22 വ്യാഴാഴ്ച മഗ്രിബ് നിസ്കാരാനന്തരം കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി മജ്ലിസുന്നൂറിനും കൂട്ടുപ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കും. തുടര്‍ന്ന് ഇശാനിസ്കാരാനന്തരം ഹാഫിള് സ്വാദിഖലി ഫാളിലി ഗൂഢല്ലൂര്‍ & ടീം അവതരിപ്പിക്കുന്ന ബുര്‍ദ്ദ മജ്ലിസ് നടക്കും. 


ഡിസംബര്‍ 23 വെള്ളിയാഴ്ച ജുമാനിസ്കാരാനന്തരം മുട്ടുന്തല മുസ്ലീം ജമാഅത്ത് പ്രസിഡണ്ട് സണ്‍ലൈറ്റ് അബ്ദുള്‍ റഹ്മാന്‍ ഹാജി പതാക ഉയര്‍ത്തും.  ഇശാനിസ്കാരാനന്തരം ഉസ്താദ് മുഹമ്മദ് ഹനീഫ് നിസാമി മുഖ്യപ്രഭാഷണം നടത്തും. 


ഡിസംബര്‍ 24 ശനിയാഴ്ച ഇശാനിസ്കാരാനന്തരം ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. ഡിംസംബര്‍ 25 ഞായര്‍ ഇശാനിസ്കാരാനന്തരം ഹാഫിള് കുമ്മനം നിസാമുദ്ധീന്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. ഡിസംബര്‍ 26 തിങ്കള്‍ ഹാഫിള് സിറാജുദ്ധീന്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും. 


ഡിസംബര്‍ 27 ചൊവ്വ ളുഹ്ര്‍ നിസ്കാരാനന്തരം മൗലീദ് പാരായണത്തിനും സമാപന ദുആ മജ്ലിസിനും ബഹു. ചെറുമോത്ത് ഉസ്താദ് നേതൃത്വം നല്‍കും. തുടര്‍ന്ന്  മധുരക്കഞ്ഞി വിതരണവും അസര്‍ നിസ്കാരാനന്തരം ആയിരങ്ങള്‍ക്ക് അന്നദാനത്തോട് കൂടി ഉറൂസിന് പരിസമാപ്തി കുറിക്കും.

Post a Comment

0 Comments