ചെറുവത്തൂർ മർച്ചൻസ് അസോസിയേഷൻ അമ്പതാം വാർഷികത്തിന്റെ ഭാഗമായി നിർമ്മിച്ച ചെറുത്തൂർ ബസ് സ്റ്റാൻഡിലെ വെയിറ്റിംഗ് ഷെഡിന്റെ ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സി വി പ്രമീള നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ പി പി മുസ്തഫ അധ്യക്ഷo വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി രാഘവൻ, പഞ്ചായത്ത് മെമ്പർ പി പദ്മിനി, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജനറൽ കൺവീനർ ടി ശശിധരൻ സ്വാഗതം പറഞ്ഞു.
0 Comments