LATEST UPDATES

6/recent/ticker-posts

മെട്രോ കപ്പ് 2023; ലോഗോ പ്രകാശനം ചെയ്തു


കാഞ്ഞങ്ങാട്: കലാ -കായിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിൽ പുഞ്ചിരി തൂകി പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന് ജനഹൃദയങ്ങളിൽ എന്നും ഒരു ഓർമ്മചെപ്പായി ജ്വലിച്ചു നിൽക്കുന്ന മർഹൂം മെട്രോ മുഹമ്മദ്‌ ഹാജിയുടെ സ്മരണികയിൽ , വർഷങ്ങളായി കല കായിക മേഖലകിൽ നിറസാനിധ്യമായി തിളങ്ങി നിൽക്കുന്ന ചിത്താരി ഹസീന ആർട്സ് &സ്പോർട്സ് ക്ലബ്‌ ആതിഥ്യം വഹിക്കുന്ന മെട്രോ കപ്പ്‌ അഖിലേന്ത്യ ഫ്ലഡ്ലൈറ്റ് ഫുട്ബാൾ മാമാങ്കം 2023 ജനുവരി 15 മുതൽ പാലക്കുന്ന് ഡ്യൂൺസ് സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുകയാണ്..

ടൂർണ്ണമെന്റിന്റെ ലോഗോ പ്രകാശനം ഇന്ത്യൻ ഫുട്ബാൾ ഇതിഹാസങ്ങളായ മുഹമ്മദ്‌ റാഫി, സി കെ വിനീത്, റിനോ ആന്റോ എന്നിവർ മത മൈത്രിയുടെ സന്ദേശം ഉൾക്കൊള്ളിച്ച്ചു കൊണ്ട്  സംയുക്തമായി ചേർന്ന് നിർവഹിച്ചു.


ചെയർമാൻ ഹസ്സൻ യാഫ അധ്യക്ഷനായ പ്രസ്തുത ചടങ്ങിൽ മുജീബ് മെട്രോ മുഖ്യാഥിതിയായിരുന്നു.

 മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്,മാധ്യമ പ്രവർത്തകൻ നാസർ കൊട്ടിലങ്ങാട്,ജബ്ബാർ ചിത്താരി, ബഷീർ ബേങ്ങച്ചേരി,ഫൈസൽ ചിത്താരി, സുബൈർ ബ്രിട്ടീഷ്, ഹാരിസ് മുനിയുംകോട്, നിസാമുദ്ധീൻ സിഎച്, മുഹമ്മദലി പീടികയിൽ, റത്തു ഷാ,മുഹാഷിർ എന്നിവർ സംസാരിച്ചു കൺവീനവർ ജാഫർ ബേങ്ങച്ചേരി സ്വാഗതവും ട്രഷറർ നൗഷാദ് സിഎം നന്ദിയും പറഞ്ഞു

Post a Comment

0 Comments