LATEST UPDATES

6/recent/ticker-posts

അജാനൂർ പഞ്ചായത്ത് 21-ാം വാർഡ് വനിതാ ലീഗ് സംഗമം നടന്നു


ചിത്താരി: അജാനൂർ പഞ്ചായത്ത് 21-ാം വാർഡ് (ചിത്താരി ) വനിതാ ലീഗ് സംഗമം സൗത്ത് ചിത്താരി താജ് കോമ്പൗണ്ടിൽ  മണ്ഡലം വനിതാ ലീഗ് ജനറൽ സെക്രട്ടറി ഷീബാ ഉമറിന്റെ ആദ്യക്ഷതയിൽ മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ സി.എം.കാദർ ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട്‌ സി.കുഞ്ഞാമി സ്വാഗതം പറഞ്ഞു.വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട്‌ സുമയ്യ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് ജനറൽ സെക്രട്ടറി ഹാജറ സലാം,ശക്കീല ബദറുദ്ധീൻ,വാർഡ്‌ മുസ്ലിം ലീഗ് പ്രസിഡണ്ട്‌ ബഷീർ മാട്ടുമ്മൽ,ജന സെക്രട്ടറി അഹമ്മദ് കപ്പണക്കാൽ,യൂത്ത് ലീഗ് പ്രസിഡണ്ട്‌ ബഷീർ ചിത്താരി,ജന സെക്രട്ടറി സി.കെ.ഇർഷാദ് സംസാരിച്ചു.         വനിതാ ലീഗ് ഭാരവാഹികളായി  സക്കീന ഹസ്സൻ (പ്രസിഡന്റ്), ഹഫ്‌സത്ത് ഹസൈനാർ, ഹാജറ സിദ്ധീഖ്, (വൈസ് പ്രസിഡണ്ട്‌), ഹസീന അബ്ദുള്ള (ജനറൽ സെക്രട്ടറി ), ബദറുന്നിസ ശരീഫ്, ഫർസാന ശിഹാബ്,(ജോ സെക്രട്ടറി ), ഫൗസിയ ബഷീർ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു

Post a Comment

0 Comments