ബോവിക്കാനം: ബി എ ആർ എച്ച് എസ് ബോവിക്കാനം സ്കൂളിൽ 2003-04 വർഷത്തിൽ എസ്എസ്എൽസി ക്ലാസിൽ ഒരുമിച്ചു പഠിച്ചിരുന്നവർ 18 വർഷത്തിന് ശേഷം വീണ്ടും ഒരുമിക്കുകയാണ് 2023 ജനുവരി 21 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതൽ ബോവിക്കാനം സ്കൂളിൽ വെച്ചാണ് സംഗമിക്കുന്നത്. പരിപാടിയുടെ ലോഗോ "ഓട്ടോഗ്രാഫ്04"കാസർഗോഡ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സതീഷ് കുമാർ ആലക്കൽ സർ നിർവഹിച്ചു. സംഘാടക സമിതി ഭാരവാഹികളായ സുനൈഫ് ബൽനാടുക്കം, ഖാദർ ആലൂർ, നവാസ് മൂലടുക്കം, നിയാസ് കോട്ട എന്നിവർ സംബന്ധിച്ചു.
0 Comments