LATEST UPDATES

6/recent/ticker-posts

ബേക്കൽ ബീച്ച് ഫെസ്റ്റ് സാംസ്കാരിക സദസുകൾ വേറിട്ടതാകുന്നു



പള്ളിക്കര : ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം നടന്ന സാംസ്കാരിക സദസ് വേറിട്ടതായി. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരൻ അധ്യക്ഷത വഹിച്ചു.

തുളു അക്കാദമി ചെയർമാൻ കെ.ആർ.ജയാനന്ദ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ, മുൻ എം.എൽ.എമാരായ.കെ.കുഞ്ഞിരാമൻ, കെ.വി.കുഞ്ഞിരാമൻ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ.അബ്ദുൾ റഹ്മാൻ മാസ്റ്റർ എന്നിവർ സന്നിദ്ധരായിരുന്നു.

സാംസ്കാരിക സബ് കമ്മിറ്റി ചെയർമാൻ അജയൻ പനയാൽ സ്വാഗതവും സാംസ്കാരിക സബ് കമ്മിറ്റി കൺവീനർ സുകുമാരൻ പൂച്ചക്കാട് നന്ദിയും പറഞ്ഞു.


ഇന്ന് വൈകു.6 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം എൻ.എ.നെല്ലിക്കുന്ന് എം.എൽ എ ഉദ്ഘാടനംചെയ്യും. ഡോ.ഹരിപ്രിയ പ്രഭാഷണം നടത്തും. ഡോ.വി.പി.പി മുസ്തഫ, മധുസൂതനൻ തുടങ്ങിയവർ സംസാരിക്കും

Post a Comment

0 Comments