LATEST UPDATES

6/recent/ticker-posts

ബേക്കല്‍ ഫെസ്റ്റിനെത്താന്‍ റെയില്‍പ്പാളത്തിലൂടെ നടക്കരുത്- സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ

 





ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവലില്‍ പങ്കാളികളാകാന്‍ എത്തുന്നവര്‍ പ്രധാന ഗേറ്റിലൂടെ തന്നെ വരണമെന്നും റെയില്‍പ്പാളങ്ങളെ കാല്‍നടയാത്രക്ക് ഉപയോഗിക്കരുതെന്നും സംഘാടക സമിതി ചെയര്‍മാന്‍ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ അറിയിച്ചു. തിരക്കുകളില്‍ നിന്നും മാറി ഫെസ്റ്റിവല്‍ നഗരിയിലെത്താന്‍ പലഭാഗങ്ങളില്‍ നിന്നും ആളുകള്‍ റെയില്‍പ്പാളത്തിന് മുകളിലൂടെ നടന്നു വരുന്നത് അത്യന്തം അപടകകരമാണ്. ഒരു കാരണവശാലും യഥാര്‍ഥ വഴിയിലൂടെയല്ലാതെ ആളുകള്‍ മേളയിലേക്ക് പ്രവേശിക്കരുത്. കഴിഞ്ഞ മൂന്ന് ദിവസത്തിനകം രണ്ടരലക്ഷം ആളുകള്‍ മേളയിലെത്തി. കൂടുതല്‍ ആളുകളെ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നു. ബെക്കല്‍ ഫെസ്റ്റിനെ ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. മേളയിലെത്തുന്ന സന്ദര്‍ശകര്‍ക്കായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സന്ദര്‍ശക ബാഹുല്യം പരിഗണിച്ച് എല്ലാവരും സഹകരിക്കണമെന്നും എം.എല്‍.എ അറിയിച്ചു.



Post a Comment

0 Comments