പളളിക്കര : ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ മൂന്നാം ദിവസത്തെ സാംസ്കാരിക സമ്മേളനം എൻ.എ.നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠൻ അധ്യക്ഷനായി. മഞ്ചേരി എൻ.എസ്.എസ് കോളേജ് അസി.പ്രൊഫ.ഡോ. ഹരിപ്രിയ ലിംഗസമത്വം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ഡോ.വി.പി.പി.മുസ്തഫ മുഖ്യാതിഥിയായി. സംഘാടക സമിതി ചെയർമാൻ സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ, കാസർഗോഡ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ മധുസൂതൻ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഹക്കീം കുന്നിൽ സ്വാഗതവും, അലങ്കാരം, കമാനം കമ്മിറ്റി ചെയർമാൻ പി.എച്ച് ഹനീഫ നന്ദിയും പറഞ്ഞു.
ശേഷം നടന്ന പ്രശസ്ത പിന്നണി ഗായിക സിതാര കൃഷ്ണകുമാറിന്റെ ലൈവ് മ്യൂസിക് ബാൻഡ് കാണാൻ പതിനായിരങ്ങൾ വേദിയിൽ എത്തി.
0 Comments