നീലേശ്വരത്ത് പുനര്‍ നിര്‍മ്മിച്ച ഗാന്ധിസ്മൃതി മണ്ഡപത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30 ന് മണ്ഡപം ഉദ്ഘാടനം ചെയ്യും. വര്‍ഷങ്ങളായുള്ള നാടിന്റെ സ്വപ്നമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. സ്വാത്രന്ത്ര്യത്തിന്റെ 50-ാം വാര്‍ഷികത്തിലാണ് നീലേശ്വരം വില്ലേജ് ഓഫീസ് പരിസരത്ത് ക ഗാന്ധിസ്മൃതി മണ്ഡപം പണികഴിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷം സ്മൃതിമണ്ഡപം വിപുലമായ രീതിയില്‍ പുനര്‍ നിര്‍മ്മിക്കുന്നതിനായി 10 ലക്ഷം രൂപ ഈ വര്‍ഷം നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയിരുന്നു. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് നിരവധി യോഗങ്ങള്‍ ചേരുന്ന സ്ഥലമായിരുന്നു ഈ സ്മൃതിമണ്ഡപം. സ്മൃതി മണ്ഡപത്തില്‍ സ്ഥാപിക്കാന്‍ ഏഴര അടി ഉയരത്തിലുള്ള രാഷ്ട്രപിതാവിന്റെ പൂര്‍ണ്ണകായ പ്രതിമയും തയ്യാറായിക്കഴിഞ്ഞു. പ്രശസ്ത ശില്പി പ്രേം.പി.ലക്ഷ്മണ്‍ ആണ് ഗാന്ധി പ്രതിമ നിര്‍മ്മിച്ചത്. കുഞ്ഞിമംഗലം മല്ലിയോട്ട് കാവിനടുത്തുള്ള പണിശാലയില്‍ ഏഴര അടി ഉയരത്തിലുള്ള രാഷ്ട്രപിതാവിന്റെ പൂര്‍ണ്ണകായ പ്രതിമ തയ്യാറായിക്കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. മുഴുവനായും ഫൈബര്‍ ഗ്ലാസിലാണ് പ്രതിമ നിര്‍മ്മിച്ചിട്ടുള്ളത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത, വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി എന്നിവര്‍ പണിശാലയിലെത്തി നിര്‍മ്മാണം നേരില്‍ കണ്ട് വിലയിരുത്തിയിരുന്നു.
0 Comments