കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ ലഹരിമരുന്ന് വേട്ട. 204 ഗ്രാം എംഡിഎംഎയുമായി കാസര്‍കോട് ബദിയടുക്ക സ്വദേശി മുഹമ്മദ് ഹാരീസാണ് പിടിയിലായത്.
കോയമ്പത്തൂരില്‍ നിന്നാണ് ഇയാള്‍ കണ്ണൂരിലേക്ക് ട്രെയിന്‍ കയറിയത്. ഇയാളില്‍ നിന്ന് പിടികൂടിയ എംഡിഎംഎയ്ക്ക് 40 ലക്ഷം രൂപ വിലവരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു
ബംഗളൂരുല്‍ നിന്ന് എംഡിഎംഎ വാങ്ങിയ ശേഷം കണ്ണൂര്‍ കാസര്‍കോട് ജില്ലയില്‍ വില്‍പ്പന നടത്താനായിരുന്നു ഇയാള്‍ പ്ലാന്‍ ചെയ്തതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിന് മുന്‍പ് ഇയാള്‍ ലഹരിമരുന്ന് കടത്തിയതായാണ് ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്.
0 Comments