കാഞ്ഞങ്ങാട് - അജാനൂർ ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്ക്കൂൾ 55-ാം വാർഷികത്തോടനുബന്ധിച്ച് നടന്നപൂർവ്വ വിദ്യാർത്ഥി സംഗമം കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ: ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ സ്വന്തം കഴിവിൽ ആത്മവിശ്വാസമുള്ളവരാവണമെന്നും താൻ പഠിക്കന്ന വിദ്യാലയത്തിൻ്റെ ചരിത്രങ്ങൾ മനസ്സിലാക്കി മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു. പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡണ്ട് പി.പി.നസീമ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ സ്ക്കൂളിൻ്റെ ആദ്യ ബാച്ചായ 1971ലെ വിദ്യാർത്ഥികളെയും, മുൻ കാല പ്രിൻസിപ്പൽമാരെയും, മുൻ പഞ്ചാബത്ത് പ്രസിഡണ്ട് പി.പി.നസീമ, ആയിഷ സഹ ദുള്ള, വൈസ് പ്രസിഡണ്ട് സി. കുഞ്ഞബ്ദുല്ല, എന്നിവരെയും സ്ക്കൂൾ മാനേജർ Dr ഹഫീസും, പ്രൊഫ: ഖാദർ മാങ്ങാടും ആദരിച്ചു.സി. കുഞ്ഞബ്ദുള്ള, ഇ.കെ.മൊയ്തീൻ കുഞ്ഞി, എന്നിവർ പ്രസംഗിച്ചു. സി. മുഹമ്മദ് കുഞ്ഞി സ്വാഗതവും, സി എച്ച് ഹംസ നന്ദിയും പറഞ്ഞു.
0 Comments