തളങ്കര തൊപ്പി നിര്‍മ്മാണ പരിശീലനം നല്‍കുന്നു

LATEST UPDATES

6/recent/ticker-posts

തളങ്കര തൊപ്പി നിര്‍മ്മാണ പരിശീലനം നല്‍കുന്നു

കാസർകോട്: സംസ്ഥാന സാംസ്‌കാരിക വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന റൂറല്‍ ആര്‍ട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തളങ്കര തൊപ്പി നിര്‍മ്മാണ കരകൗശല വിദ്യയില്‍ പരിശീലനം നല്‍കുന്നു. കാസര്‍കോട് നഗരസഭയുടെ പങ്കാളിത്തത്തോടെ 2 മാസം നീളുന്ന പരിശീലന പരിപാടിയാണ് നടത്തുക. സ്റ്റൈപ്പന്റോടു കൂടി നടത്തുന്ന പരിശീലനം തൃപ്തികരമായി പൂര്‍ത്തിയാക്കുന്നവരെ ഉള്‍പ്പെടുത്തി സ്വയംസഹായ സംഘം രൂപീകരിച്ച് തളങ്കര തൊപ്പി നിര്‍മ്മാണ, വിപണന പ്രവര്‍ത്തനങ്ങള്‍ നടത്തി സംഘങ്ങള്‍ക്ക് ഉപജീവനം സുസ്ഥിരത ഉറപ്പുവരുത്താനും ലക്ഷ്യമിടുന്നു. താത്പര്യമുള്ളവര്‍ വാര്‍ഡ് ജനപ്രതിനിധികളില്‍ നിന്ന് ലഭിക്കുന്ന നിശ്ചിത പ്രൊഫോര്‍മയിലുള്ള അപേക്ഷ നഗരസഭാ കാര്യാലയത്തിലെ എഞ്ചിനീയറിംഗ് സെക്ഷനില്‍ ജനുവരി 18ന് വൈകിട്ട് 5നകം നല്‍കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

Post a Comment

0 Comments