കാഞ്ഞങ്ങാട്: മാണിക്കോത്ത് ഖാസിഹ സൈറാർ (ന.മ) പേരില്‍ വര്‍ഷം തോറും നടത്തി വരാറുള്ള ചരിത്ര പ്രസിദ്ധമായ മാണിക്കോത്ത് മഖാം ഉറൂസ് 2023 പരിപാടികൾക്ക് തുടക്കമായി. ജനുവരി 16 വരെ വിവിധ പരിപാടികളോടെ നടക്കുന്ന മാണിക്കോത്ത് മഖാം ഉറൂസ് പാണക്കാട് സാബിഖലി തങ്ങൾ ഉൽഘാടനം ചെയ്തു.
ജമാഅത്ത് പ്രസിഡന്റ് മുബാറക്ക് അധ്യക്ഷത വഹിച്ചു. ഉറൂസ് കമ്മിറ്റി കൺവീനർ മുല്ലക്കോയ തങ്ങൾ മാണിക്കോത്ത് സ്വാഗതം പറഞ്ഞു. ഖത്തീബ് മുഹിയുദ്ദീൻ അൽ പ്രാർത്ഥന നടത്തി. ജമാഅത്ത് ജനറൽ സെക്രട്ടറി സൺലൈറ്റ് അബ്ദുൽ റഹ്മാൻ ഹാജി , ട്രഷറർ എം കെ അബ്ദുൽ ഖാദർ ഹാജി ഫ്രൂട്ട് ,വൈസ് പ്രസിഡണ്ട് മുഹമ്മദ് സുലൈമാൻ , സെക്രട്ടറിമാരായ അസീസ് പാലക്കി, ഷംസുദ്ദീൻ മാട്ടുമ്മൽ , ഉറൂസ് കമ്മിറ്റി ചെയർമാൻ എം എൻ ഖാലിദ്, ഷംസുദ്ദീൻ മാണിക്കോത്ത്, ശിഹാബ് തങ്ങൾ അൽഹാദി , വി വി ഉസ്മാൻ ഫൈസി, ആദം ദാരിമി ആസിഫ് ബദർ നഗർ, അക്ബർ ബദർ നഗർ, ബാടോത്ത് അബ്ദുൽ റഹ്മാൻ ഹാജി സംസാരിച്ചു. തുടര്‍ന്ന് ഓള്‍ ഇന്ത്യ ദഫ് മുട്ട് മല്‍സരം നടന്നു
0 Comments