മഡിയൻ കൂലോം പാട്ടുത്സവത്തിന് ഇന്ന് തുടക്കമാവും

LATEST UPDATES

6/recent/ticker-posts

മഡിയൻ കൂലോം പാട്ടുത്സവത്തിന് ഇന്ന് തുടക്കമാവും

കാഞ്ഞങ്ങാട് : മഡിയൻ കൂലോം ക്ഷേത്രപാലകക്ഷേത്ര പാട്ടുത്സവം 12 മുതൽ 16 വരെ നടക്കും. 12-ന് രാവിലെ എട്ടിന് എഴുന്നള്ളിച്ച് വെക്കൽ, 8.30-ന് പുറത്തെഴുന്നള്ളത്ത്, വൈകിട്ട് അഞ്ചിന് മടിക്കൈ ഉണ്ണികൃഷ്ണ മാരാരുടെ തായമ്പക, 5.30-ന് അജാനൂർ കൂറുംബ ഭഗവതി ക്ഷേത്രത്തിൽനിന്നുള്ള തെയ്യംവരവ്, രാത്രി എട്ടിന് നൃത്തനൃത്യങ്ങൾ, 10-ന് പുറത്തെഴുന്നള്ളത്ത്, കളം വരയ്ക്കൽ (കാളരാത്രിയമ്മ-പച്ചവർണം). 13-ന് രാവിലെ 8.30-ന് പുറത്തെഴുന്നള്ളത്ത്, ഒരുമണിക്ക് അടോട്ട് പഴയ ദേവസ്ഥാനത്ത് നിന്നുള്ള കാഴ്ചവരവ്, വൈകിട്ട് അഞ്ചിന് മഡിയൻ നാരായണ മാരാരും മഡിയൻ രഞ്ജു മാരാരുടെയും ഇരട്ടത്തായമ്പക, വൈകിട്ട് ആറിന് നെരോത്ത് പെരട്ടൂർ കൂലോം, മുളവന്നൂർ ഭഗവതിക്ഷേത്രം, കല്യാൽ മുച്ചിലോട്ട് ഭഗവതിക്ഷേത്രം എന്നിവിടങ്ങളിൽനിന്നുള്ള തെയ്യംവരവ്, രാത്രി എട്ടിന് കോഴിക്കോട് സൃഷ്ടി കമ്യൂണിക്കേഷൻസിന്റെ നാടകം-റാന്തൽ, 9.30-ന് ചെണ്ടമേളത്തോടെ പുറത്തെഴുന്നള്ളത്ത്, കളംവരയ്ക്കൽ (ക്ഷേത്രപാലകൻ-മഞ്ഞവർണം).

14-ന് രാവിലെ 7.15-ന് തോറ്റംപാട്ട്, 9.30-ന് എഴുന്നള്ളത്ത്, ഉച്ചയ്ക്ക് 12-ന് മാണിക്കോത്ത് പുന്നക്കാൽഭഗവതി ക്ഷേത്രത്തിൽനിന്നുള്ള തെയ്യംവരവ്, 12.15-ന് അന്നപ്രസാദം, ഒരുമണിക്ക് ഭജന, രണ്ടിന് കിഴിക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്തുനിന്നുള്ള കാഴ്ചവരവ്, വൈകിട്ട് നാലിന് അടോട്ട് പഴയ ദേവസ്ഥാനം പാടാർകുളങ്ങര ഭഗവതി ക്ഷേത്രത്തിൽനിന്നുള്ള തെയ്യംവരവ്, വൈകിട്ട് 4.30-ന് മദ്ദളകേളി, അഞ്ചിന് സന്തോഷ് മാരാർ, നന്ദകുമാർ മാരാർ, ശിവാനന്ദ് നീലേശ്വരം എന്നിവരുടെ തൃത്തായമ്പക, രാത്രി എട്ടിന് ഗാനമേള, 10-ന് കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽനിന്നുള്ള തെയ്യംവരവ്.

15-ന് പുലർച്ചെ 12.30-ന് പുറത്തെഴുന്നള്ളത്ത്, പാണ്ടിമേളം, കളംവരയ്ക്കൽ-കാളരാത്രിയമ്മ (പച്ചവർണം), 4.30-ന് കമ്പവെടി, കാവ്പാട്ട്, അന്തിപ്പാട്ട്, കളംപാട്ട്, കളംപൂജ, രാവിലെ 10-നും വൈകിട്ട് അഞ്ചിനും പുറത്തെഴുന്നള്ളത്ത്, രാത്രി കളംവരയ്ക്കൽ കാളരാത്രിയമ്മ-ദാരികവധം (മഞ്ഞവർണം), നാഗകളം, നാഗത്തോറ്റം. 16-ന് ഉച്ചപ്പൂജയ്ക്കുശേഷം പെരട്ടൂർ കൂലോം, മുളവന്നൂർ ഭഗവതിക്ഷേത്ര തെയ്യസംഘങ്ങൾ തിരിച്ചുപോകുന്നതോടെ ഉത്സവം സമാപിക്കും.

Post a Comment

0 Comments