മെട്രോ മുഹമ്മദ് ഹാജി മെമ്മോറിയല്‍ അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഇന്ന് തുടങ്ങും

LATEST UPDATES

6/recent/ticker-posts

മെട്രോ മുഹമ്മദ് ഹാജി മെമ്മോറിയല്‍ അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഇന്ന് തുടങ്ങും

 

കാഞ്ഞങ്ങാട്: ചിത്താരി ഹസീന ക്ലബ്ബ് ആദിത്യമരളുന്ന മെട്രോ മുഹമ്മദ് ഹാജി മെമ്മോറിയല്‍ അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഇന്ന് മുതല്‍ 30 വരെ പാലക്കുന്ന് പള്ളം ഡ്യൂന്‍സ് ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യും. ടൂര്‍ണ്ണമെന്റിന്റെ  കമ്മിറ്റി ചെയര്‍മാന്‍ ഹസ്സന്‍ യാഫാ അദ്ധ്യക്ഷത വഹിക്കും. സി.എച് കുഞ്ഞമ്പു എം.എല്‍.എ മുഖ്യാതിഥിയായിരിക്കും, എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന എിവര്‍ വിശിഷ്ഠാതിഥികളായിരിക്കും. മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, വാര്‍ഡ് മെമ്പര്‍  യാസ്മീന്‍ റഷീദ്, കോണ്‍ഗ്രസ് ഉദുമ മണ്ഡലം പ്രസിഡന്റ് ഭക്തവത്സലന്‍, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കെഇഎ ബക്കര്‍, സിപിഎം ഏരിയ സെക്രട്ടറി മധു മുതിയക്കാല്‍, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.  ശ്രീകാന്ത്, ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്, പാലക്കുന്ന് ക്ഷേത്ര മുഖ്യ കാര്‍മ്മി സുനീഷ് പൂജാരി, അഡ്വ. ബി എം ജമാല്‍ എന്നിവര്‍ സംബന്ധിക്കും. ജനറല്‍. കണ്‍വീനര്‍ ജാഫര്‍ ബേങ്ങച്ചേരി സ്വാഗതവും, ട്രഷറര്‍ നൗഷാദ്.സിഎം നന്ദിയും പറയും.

അരയാല്‍ ബ്രദേഴ്‌സ് അതിഞ്ഞാല്‍, ഗ്രീന്‍ സ്റ്റാര്‍ പാക്യാര, യുണൈറ്റഡ് ഹദ്ധാദ് പള്ളിക്കര, നെക്സ്റ്റല്‍ഷു ട്ടേഴ്‌സ് പടന്ന, എംഎഫ്‌സി മേല്‍പ്പറമ്പ്, ടികെഎസ് ഗ്രൂപ്പ് എഫ്‌സി പ്രിയദര്‍ശിനി, ഫാല്‍ക്കന്‍ കളനാട്, ബ്രദേഴ്‌സ് കാഞ്ഞങ്ങാട്, മൊഗ്രാല്‍ ബ്രദേഴ്‌സ് മൊഗ്രാല്‍, ഗ്രീന്‍ സ്റ്റാര്‍ മാണിക്കോത്ത്, ലക്കി സ്റ്റാര്‍ കിഴൂര്‍,ഗ്രീന്‍ സ്റ്റാര്‍ കുണിയ, ബ്രദേഴ്‌സ് ബേക്കല്‍, ആസ്പയര്‍ സിറ്റി പടക്കാട്, ബ്രദേഴ്‌സ് ബാവാനഗര്‍, എഫ്‌സി കറാമ മൊഗ്രാല്‍പുത്തൂര്‍ എീ ടീമുകള്‍ പങ്കെടുക്കും. വിവിധ ടീമുകള്‍ക്ക് വേണ്ടി ദേശീയ, ഐ.എസ്.എല്‍, ഡിപ്പാര്‍'്‌മെന്റ്, യൂണിവേഴ്‌സിറ്റി, വിദേശ താരങ്ങള്‍ കളത്തില്‍ ഇറങ്ങും. നിര്‍ധനരായ രോഗികള്‍ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍, ചികിത്സാ ധനസഹായം എിവ നല്‍കും ഉല്‍ഘാടനത്തോനുബന്ധിച്ച് കരിമരു്, പ്രശസ്ത കലാകാരന്‍മാര്‍ അണി നിരക്കു  നൃത്തന്യത്യങ്ങള്‍, ബാന്‍ഡ് ഡിസ്‌പ്ലേ എിവ നടക്കും

പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ ഹസ്സന്‍ യാഫാ, ജനറല്‍.കവീനര്‍ ജാഫര്‍ ബേങ്ങച്ചേരി, ട്രഷറര്‍ നൗഷാദ്.സിഎം, ടൂര്‍ണ്ണമെന്റ് കോഡിനേറ്റര്‍ സി കെ ആസിഫ്, നിസാമുദ്ദീന്‍ സി എച്ച്, ബഷീര്‍ ബേങ്ങച്ചേരി, ജബ്ബാര്‍ ചിത്താരി, ഹാരിസ് മുനിയങ്കോട്, മുഹമ്മദലി പീടികയില്‍.നാസര്‍ കൊട്ടിലങ്ങാട് എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments