ഞായറാഴ്‌ച, ജനുവരി 15, 2023

ചിത്താരി : അജാനൂർ  ഗ്രാമ പഞ്ചായത്ത് ജൽ ജീവൻ  മിഷൻ സാമൂഹ്യ  ശാക്തീകരണ പദ്ധതിയുടെ ഭാഗമായി ചിത്താരി  ഗവഃ  എൽ പി സ്കൂളിൽ  ജലശ്രീ ക്ലബ്ബ് പ്രവർത്തനോദ്ഘാടനം  നടന്നു. സ്കൂൾ  ഹെഡ് മാസ്റ്റർ ദിവാകരൻ അധ്യക്ഷത വഹിച്ചു, അജാനൂർ  ഗ്രാമ പഞ്ചായത്ത് അംഗം  സി കെ ഇർഷാദ് ഉദ്ഘാടനം ചെയ്തു .കോർഡിനേറ്റർ മൂസാ ബാസിത്ത് സ്വാഗതം പറഞ്ഞു, ലിസി , വേണു, സൽമത്ത് , കരുണാകരൻ, സരിത , പുഷ്പലത തുടങ്ങിയവർ  സംബന്ധിച്ചു. ഹാഷിർ മൊയ്തീൻ ക്ലാസെടുത്തു .

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ