കെഎസ്ആര്‍ടിസി യാത്രയ്ക്കിടെ, ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിയുടെ കൈ അറ്റുപോയി. വയനാട് ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്ലമിന്റെ കൈയാണ് അറ്റുപോയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെയാണ് സംഭവം. ചുള്ളിയോടില്‍ നിന്ന് ബത്തേരിയിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുമ്പോഴാണ് സംഭവം നടന്നത്. യാത്രയ്ക്കിടെ, ബസില്‍ നിന്ന് പുറത്തേയ്ക്കിട്ട അസ്ലമിന്റെ കൈ ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിലാണ് അസ്ലമിന്റെ കൈ അറ്റുപോയത്.
ചുള്ളിയോട് അഞ്ചാംമൈലില്‍ വച്ചാണ് അപകടം നടന്നത്. ഉടന്‍ തന്നെ വിദ്യാര്‍ഥിക്ക് പ്രാഥമിക ചികിത്സ നല്‍കി. വിദഗ്ധ ചികിത്സയ്ക്കായി വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
0 Comments