പാനൂരില്‍ കോണ്‍ഗ്രസ് നേതാവിന് നേരെ ആക്രമണം. പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ പി ഹാഷിമിന് നേരെയാണ് ആക്രമണമുണ്ടായത്. അണിയാരം വലിയാണ്ടിപീടികയില്‍ വെച്ച് ഹാഷിം ആക്രമിക്കപ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഹാഷിമിനെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്. പന്ന്യന്നൂര്‍ കുറുമ്പക്കാവ് ക്ഷേത്രപരിസരത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും ആര്‍എസ്എസ് പ്രവര്‍ത്തകരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഹാഷിമിന് നേരെയുണ്ടായ ആക്രമണം ഇതിന് തുടര്‍ച്ചയാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.
0 Comments