മുളിയാറിൽ സ്ഥിരം വില്ലേജ് ഓഫീസറില്ലാതായിട്ട് രണ്ട് മാസം പിന്നിടുന്നു; അനീസ മൻസൂർ മല്ലത്ത് നിവേദനം നൽകി

മുളിയാറിൽ സ്ഥിരം വില്ലേജ് ഓഫീസറില്ലാതായിട്ട് രണ്ട് മാസം പിന്നിടുന്നു; അനീസ മൻസൂർ മല്ലത്ത് നിവേദനം നൽകി

 

ബോവിക്കാനം: സ്ഥിരം വില്ലേജ് ഓഫീസറെ നിയമിച്ചും,ക്ലാർക്കിനെ അധികമായി നൽകി യും,ഫയൽ തീർപ്കൽ പിക്കൽ അദാലത്ത് നടത്തിയും മുളിയാർ വില്ലേജ് ഓഫീസിൽ ജനങ്ങൾ നേരിടുന്ന ദുരിതത്തിന് അറുതി വരുത്തണമെന്ന് ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺബീർ ചന്ദ്ന് നൽകിയ നിവേ ദനത്തിൽ മുളിയാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതിഅദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ആവശ്യപ്പെട്ടു.


പ്ലാൻ്റേഷൻ കോർപ റേഷൻ്റെയും,വനം വകുപ്പിൻ്റെയും അധീന ഭൂമിയുള്ള വില്ലേജ് പരിധിയിൽ അർഹത പ്പെട്ട പല രേഖകൾക്കും സാങ്കേതികത്വത്തിൻ്റെ നൂലാമാലയിൽപ്പെട്ട് ജനങ്ങൾ നെട്ടോട്ട മോടുകയാണ്.നിരവധി തവണ ബന്ധപ്പെട്ട വരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി യുണ്ടാകാത്തത് ജന ങ്ങളോടുള്ള നിഷേധാത്മക സമീപ നമാണ്. സ്ഥിരം വില്ലേജ് ഓഫീസർ ഇല്ലാത്തയിട്ട് രണ്ട് മാസത്തിലധി കമായി.

മാറിമാറി ചാർജ് നൽ കുക വഴി ജനങ്ങൾക്ക് വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കേണ്ട സേവനത്തിന് ഭംഗമോ, കാലതാമസമോ നേരിടേണ്ടിവരുന്നു. നിലവിൽ ബദിയടുക്ക വില്ലേജ് ഓഫീസറാണ് ചാർജ് വഹിക്കുന്നത്

Post a Comment

0 Comments