ബുധനാഴ്‌ച, ജനുവരി 18, 2023

 


പാലക്കുന്ന് : കളി മൈതാനത്തിൽ ഇഞ്ചോടിച്ചു പോരാടി കാണികളെ ആവേശത്തിന്റ പരിവേഷം കൊള്ളിച്ചു കൊണ്ട് പാലക്കുന്നു ഡ്യൂൺസ് ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ ചിത്താരി ഹസീന ക്ലബ്‌ ആദ്യത്യമുരുളുന്ന മെട്രോ കപ്പ് ഫുട്ബോളിന്റെ മൂന്നാം ദിനം എംഎഫ്സി മേൽപറമ്പും, ടികെസ് ഗ്രൂപ്പ്‌ പ്രിയദർശിനി ഒഴിഞ്ഞവളപ്പും ഏറ്റുമുട്ടി.

കാണികളെ കൊണ്ട് തിങ്ങി നിറഞ്ഞ ഗാലറികളിലെ ആരവങ്ങൾ ആവേശത്തിന്റെ കൊടിമുടിയിലേറിയപ്പോൾ ഓരോ നിമിഷങ്ങളും അതിമനോഹരമാക്കി കൊണ്ട് ഇരു ടീമിലേയും കളിക്കാർ ഫുട്‌ബോൾ കൊണ്ട് തങ്ങളുടെ കാലിലെ മാന്ത്രികത തീർക്കുകയായിരുന്നു.

 ഒന്നാം പകുതി ഗോൾരഹിത സമനിലയിൽ കലാശിച്ച മത്സരത്തിൽ രണ്ടാം പകുതിയുടെ 42ആം മിനുട്ടിൽ പ്രിയദർശിനിയുടെ നൈജീരിയൻ താരം ഇസ്മായിലിന്റെ മിന്നും ഷോർട്ട് എംഎഫ്സി മേല്പറമ്പിന്റെ ഗോൾ വലയ്ക്കുള്ളിൽ ഗോളുതിർത്തു  1-0 ലീഡ് നേടി.

ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ കളിയവസാനിക്കാൻ സെക്കന്റുകൾ ബാക്കി നിൽക്കെ  നൈജീരിയൻ താരം ഡി മരിയയുടെ റിവേഴ്‌സ് ഷോട്ടിലൂടെ എംഎഫ്സി മേൽപറമ്പ് സമനില നേടുകയായിരുന്നു.

 ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ഗോൾ കീപ്പർ ബാസിതിന്റെ അത്യുഗ്ര സേവിങ്ങിലൂടെ നാലിനെതിരെ അഞ്ചു ഗോളുകൾക്ക് എംഎഫ്സി മേല്പറമ്പിനെ പരിചയപ്പെടുത്തി ടികെസ് ഗ്രൂപ്പ്‌ പ്രിയദർശിനി ഒഴിഞ്ഞവളപ്പ്‌ ക്വാർട്ടറിൽ കടന്നു.

പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്റെ ഇസ്മായിലിനെ കളിയിലെ താരമായി തിരഞ്ഞെടുത്തു.


ഇന്നത്തെ മത്സരത്തിൽ ഫാൽക്കൺ കളനാടിനെ ബ്രദേഴ്സ് കാഞ്ഞങ്ങാട് നേരിടും

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ