ഉമ്പായിക്കാക്ക് അത്രമേൽ ശോഭനമായൊരു ഗുരുദക്ഷിണയുമായി ഉദുമ സ്വദേശിനി

ഉമ്പായിക്കാക്ക് അത്രമേൽ ശോഭനമായൊരു ഗുരുദക്ഷിണയുമായി ഉദുമ സ്വദേശിനി



മലയാളത്തിലെ ഗസൽ ചക്രവർത്തി ഉമ്പായിക്കാന്റെ ഓർമ്മകൾക്ക് മുന്നിൽ സംഗീതോപഹാരവുമായി മ്യൂസിക് ആൽബം സമർപ്പിച്ച് പ്രിയശിഷ്യയും കാസർകോട് ഉദുമ സ്വദേശിനിയുമായ ശോഭ കുഞ്ഞുമുഹമ്മദ്. 'ജന്മാന്തരങ്ങളായ്' എന്ന് പേരിട്ടിരിക്കുന്ന ആൽബത്തിലെ ഗസലിന്  വരികൾ എഴുതിയിരിക്കുന്നതും പശ്ചാത്തലത്തിൽ അഭിനയിക്കുന്നതും ശോഭ തന്നെ. മകൻ ഡോ. ആരിഫ് മുഹമ്മദ് സംഗീതം നൽകിയ വരികൾ ആലപിച്ചിരിക്കുന്നത് പ്രശസ്ത പിന്നണി ഗായകൻ ഹരിഹരൻ.


 മനോരമ മ്യൂസിക് പുറത്തിറക്കിയിരിക്കുന്ന ആൽബം ലക്ഷത്തിലധികം പേരാണ് ദിവസങ്ങൾക്കുള്ളിൽ കണ്ടാസ്വദിച്ചത്. ആദ്യ ഗാനം ഗുരുവിന് സമർപ്പിച്ചതോടൊപ്പം അതിന്റെ വരുമാനം മുഴുവനായും കാൻസർ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സാ ചിലവിലോട്ട് നൽകാനുള്ള തീരുമാനവുമായി മാതൃക കാണിച്ചിരിക്കുകയാണ് ഉമ്പായിക്കാന്റെ പ്രിയ ശിഷ്യ.

Post a Comment

0 Comments