മെട്രോ കപ്പ് ഫുട്ബോൾ; ഗ്രീൻ സ്റ്റാർ പാക്യാര സെമിയിൽ

LATEST UPDATES

6/recent/ticker-posts

മെട്രോ കപ്പ് ഫുട്ബോൾ; ഗ്രീൻ സ്റ്റാർ പാക്യാര സെമിയിൽ




ഉദുമ: ചിത്താരി ഹസീന ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഉദുമ പള്ളം ഡ്യൂൺസ് ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്നുവരുന്ന മെട്രോ കപ്പ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഗ്രീൻ സ്റ്റാർ പാക്യാര സെമി ഫൈനലിലെത്തി. തിങ്കളാഴ്ച രാത്രി നടന്ന വീറും വാശിയും നിറഞ്ഞ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ശക്തരായ യുണൈറ്റ് ഹദ്ദാദ് പള്ളിക്ക രയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഗ്രീൻ സ്റ്റാർ പാക്യാര പരാജയപ്പെടുത്തിയത്. 

ഗ്രീൻ സ്റ്റാർ പാക്യാരക്ക് വേണ്ടി ജേഴ്സി അണിഞ്ഞ കെപിഎൽ താരവും നിലവിലെ കണ്ണൂർ യൂണി വേഴ്സിറ്റി താരവുമായ നസീബ് റഹ്മാൻ കളിയുടെ ആദ്യ പകുതിയുടെ ആറാം മിനുട്ടിലും രണ്ടാം പകുതിയുടെ അമ്പത്തിമൂന്നാം മിനുട്ടിലുമാണ് യുണൈറ്റഡ് ഹദ്ദാദിൻ്റെ ഗോൾ പോസ്റ്റിലേക്ക് ഷോട്ടുകളുർത്തിത്തത്.2-0

രണ്ടാം പകുതിയിൽ ഹദ്ദാദിൻ്റെ കളിക്കാർ തുടരെ തുടരെ ഗോൾ പോസ്റ്റിൽ ഷോട്ടുകളുതിർത്തെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.

ഉദ്ഘാടന മത്സരത്തിൽ അരയാൽ ബ്രദേർസ് അതി ഞ്ഞാലിനെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് പരാജ യപ്പെടുത്തിയ ഗ്രീൻ സ്റ്റാർ പാക്യാരയെ ക്വാർട്ടറിൽ നേരിടാൻ വമ്പൻ താര പടയുമായാണ് യുണൈറ്റഡ് ഹദ്ദാദ് മൈതാനത്തിറങ്ങി യത്. ഗ്രീൻ സ്റ്റാർ പാക്യാരയുടെ അതി വിദഗ്ധ കാവൽക്കാരൻ മുബഷിറും പ്രതിരോധ നിരയിലെ ഉരുക്കു ഭിത്തി ഹാഷിമും രോഹിത്തും അബു ലാനും മുന്നേറ്റനിരയിലെ കണ്ണനും വാസിലും അൻസാറും കളി മൈതാനത്ത് നിറഞ്ഞ് നിന്നു. 

ക്വാർട്ടർ ഫൈനലിലെ മികച്ച കളിക്കാരനായി ഗ്രീൻ സ്റ്റാർ പാക്യാരയുടെ നസീബ് റഹ് മാനെ തെരഞ്ഞെടുത്തു. ഇസ്മയിൽ അടുക്കത്തിൽ, ജസാറുദ്ദീൻ തായൽ, ഹനീഫ കല്ലായി, വലീദ് എന്നിവർ ചേർന്ന് ഉപഹാരം നൽകി.

ഇന്ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ടികെഎസ് ഗ്രൂപ്പ് പ്രിയദർശിനി ഒഴിഞ്ഞവളപ്പും ഫാൽക്കൺ കളനാടും തമ്മി ൽ മത്സരിക്കും.

ഗ്രീൻ സ്റ്റാർ മാണിക്കോത്ത്, ഗ്രീൻ സ്റ്റാർ കുണിയ,ബ്രദേർ സ് ബേക്കൽ, ബ്രദേർസ് ബാവ നഗർ എന്നീ ക്ലബ്ബുകളാണ് ക്വാർട്ടറിൽ കളിക്കുന്ന  മറ്റു ടീമുകൾ.

Post a Comment

0 Comments