ഉദുമ : ആർഭാടത്തിലും ധൂർത്തിലും ആനന്ദം കണ്ടെത്തുകയാണ് മുഖ്യമന്ത്രിയെന്ന് ഡിസിസി പ്രസിഡണ്ട് പി.കെ.ഫൈസൽ. കേരളത്തിൽ മുഖ്യമന്ത്രി പോലും സുരക്ഷിതനല്ലെന്ന വിളംബരമാണ് പിണറായി വിജയന് നൽകുന്ന ആർഭാട നുരക്ഷയിലൂടെ ഇടതു ഭരണാധികാരികൾ ജനത്തോട് വിളിച്ചു പറയുന്നതെന്നും പി.കെ.ഫൈസൽ കൂട്ടി ചേർത്തു. ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് രാജൻ പെരിയ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ ഹക്കീം കുന്നിൽ, ഡിസിസി ഭാരവാഹികളായ വിനോദ്കുമാർ പളളയിൽവീട്, എം.കുഞ്ഞമ്പു നമ്പ്യാർ, പി.വി.സുരേഷ്, യൂത്ത് കോൺഗ്രസ് പാർലിമെന്റ് മണ്ഡലം മുൻ പ്രസിഡണ്ട് സാജിദ് മൗവ്വൽ, ബ്ലോക്ക് കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാട്, മണികണ്ഠൻ ഓമ്പയിൽ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമാരായ കെ.വി.ഭക്തവത്സലൻ, എം.പി.എം ഷാഫി, പ്രമോദ് പെരിയ, എൻ.ബാലചന്ദ്രൻ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബി.ബിനോയ്, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ബാബു മണിയങ്കാനം, രവീന്ദ്രൻ കരിച്ചേരി, കൃഷ്ണൻ ചട്ടഞ്ചാൽ, ശ്രീജ പുരുഷോത്തമൻ, അഗസ്റ്റിൻ ജേക്കബ്, ബി. കൃഷ്ണൻ മാങ്ങാട്, ടി.കണ്ണൻ, ഭാസ്കരൻ കായക്കുളം, കുഞ്ഞികണ്ണൻ കരിച്ചേരി, കെ. കുമാരൻ നായർ എന്നിവർ സംസാരിച്ചു.
ജനുവരി 30 ന് ജോഡോ യാത്രയുടെ സമാപന ദിവസം മുഴുവൻ ബൂത്ത് കമ്മിറ്റി ആസ്ഥാനങ്ങളിൽ പതാക ഉയർത്താനും, ഫെബ്രുവരി 1 മുതൽ 20 വരെ ഗൃഹസന്ദർശനം നടത്താനും മാർച്ച് മാസത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ത്രിദിന പദയാത്ര നടത്താനും തീരുമാനിച്ചു.
0 Comments