കാസർകോട് ജില്ലയില്‍ മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിന് നടപടികള്‍ ശക്തമാക്കും; സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍, രാഷ്ട്രീയ പാര്‍ട്ടി ബോര്‍ഡുകള്‍ നിരീക്ഷിക്കും

LATEST UPDATES

6/recent/ticker-posts

കാസർകോട് ജില്ലയില്‍ മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിന് നടപടികള്‍ ശക്തമാക്കും; സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍, രാഷ്ട്രീയ പാര്‍ട്ടി ബോര്‍ഡുകള്‍ നിരീക്ഷിക്കും

 


കാസർകോട് ജില്ലയില്‍  മതസൗഹാർദ്ദത്തെ തകർക്കുന്ന നീക്കങ്ങള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പൊലീസിന് നിര്‍ദേശം നല്‍കി. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുന്ന  വര്‍ഗ്ഗീയത നിറഞ്ഞ സോഷ്യല്‍ മീഡിയ പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ടെങ്കില്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണം. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളെ പൊലീസ് ഗൗരവത്തോടെ നീരീക്ഷിക്കണമെന്നും കളക്ടര്‍ അറിയിച്ചു. മതസൗഹാർദ്ദം തകർക്കുന്ന  ബോര്‍ഡുകള്‍ ഉണ്ടെങ്കില്‍ ഇവ അടിയന്തിരമായി നീക്കണം. പാതയോരങ്ങളില്‍ ബോര്‍ഡുകളും ഹോര്‍ഡിംഗ്സുകളും  സ്ഥാപിക്കുന്നത് ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത്/ നഗരസഭാ സെക്രട്ടറിമാര്‍, പൊതുമരാമത്ത് (റോഡ്) എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം.

ലോകകപ്പ് ഫുട്ബോള്‍ നടന്ന പശ്ചാത്തലത്തില്‍ പൊതു ഇടങ്ങളില്‍ സ്ഥാപിച്ച കട്ട്- ഔട്ടുകള്‍, ഫ്ളക്സ് ബോര്‍ഡുകള്‍, ബാനറുകള്‍ നീക്കം ചെയ്യണം.


സര്‍ക്കാര്‍ ഭൂമിയില്‍ നടക്കുന്ന അനധികൃത നിര്‍മാണങ്ങളും കയ്യേറ്റങ്ങളും പഞ്ചായത്ത് / നഗരസഭാ സെക്രട്ടറിമാരും തഹസില്‍ദാര്‍മാരും തുടക്കത്തില്‍ തന്നെ കണ്ടെത്തി പരിശോധിച്ച് കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട്, കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ റൂള്‍സ് എന്നിവ പ്രകാരം നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Post a Comment

0 Comments