അഗ്രി ഫെസ്റ്റ് 2023 ; ലോഗോ പ്രകാശനം ചെയ്തു

LATEST UPDATES

6/recent/ticker-posts

അഗ്രി ഫെസ്റ്റ് 2023 ; ലോഗോ പ്രകാശനം ചെയ്തു

 



ചെറുവത്തൂർ : നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഫെബ്രുവരി 4 മുതൽ 14 വരെ ചെറുവത്തൂരിൽ സംഘടിപ്പിക്കുന്ന അഗ്രി ഫെസ്റ്റ് 2023 ന്റെ ലോഗോ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് കേരള കാർഷിക സർവ്വകലാശാല മുൻ ഡീൻ ഡോ : എം ഗോവിന്ദൻ  ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിവി പ്രമീളക്ക് നൽകി പ്രകാശനം ചെയ്തു


നീലേശ്വരം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.  ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിവി രാഘവൻ, സന്തോഷ് കുമാർ , നീലേശ്വരം ബ്ലോക്ക് മെമ്പർ സുമേഷ് എം. നജീബ് ടി എസ്. ഗ്രാമ പഞ്ചായത്ത് മെമ്പർമാർ. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, സംഘാടക സമിതി വിവിധ കമ്മിറ്റി ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു


Post a Comment

0 Comments