മെട്രോ കപ്പ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ; ഗ്രീൻ സ്റ്റാർ മാണിക്കോത്ത് സെമിയിൽ; ഇന്ന് ബ്രദേഴ്സ് ബേക്കലും ബ്രദേഴ്സ് നെല്ലിക്കട്ടയും ഏറ്റുമുട്ടും

LATEST UPDATES

6/recent/ticker-posts

മെട്രോ കപ്പ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ; ഗ്രീൻ സ്റ്റാർ മാണിക്കോത്ത് സെമിയിൽ; ഇന്ന് ബ്രദേഴ്സ് ബേക്കലും ബ്രദേഴ്സ് നെല്ലിക്കട്ടയും ഏറ്റുമുട്ടും

 

ഉദുമ: ചിത്താരി ഹസീന ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഉദുമ പള്ളം ഡ്യൂൺസ് ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്നുവരുന്ന മെട്രോ കപ്പ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ ഗ്രീൻ സ്റ്റാർ മാണിക്കോത്ത് സെമിഫൈനലിലെത്തി. ബുധനാഴ്ച രാത്രി നടന്ന അത്യന്തം വാശിയേറിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഗ്രീൻ സ്റ്റാർ കുണിയയെയാണ് ഗ്രീൻ സ്റ്റാർ മാണിക്കോത്ത് പരാജയപ്പെടുത്തിയത്.

കളിയുടെ ആദ്യ പകുതിയുടെ ഒമ്പതാം മിനുട്ടിൽ ഗ്രീൻ സ്റ്റാർ മാണിക്കോത്തിൻ്റെ താരം ചിടിയുടെ ഉജ്വലമായ ഷൂട്ടിലൂടെ ആദ്യ ഗോൾ നേടി.ഇരുപത്തിമൂന്നാം മിനുട്ടിൽ ഗ്രീൻ സ്റ്റാർ കുണിയയുടെ കളിക്കാരൻ പാട്രിക്ക് തൊടുത്ത് വിട്ട പന്ത്  ഗ്രീൻ മാണിക്കോത്തിൻ്റെ ഗോൾവലയം ചലിപ്പിച്ചു.

രണ്ടാം പകുതിയിൽ ഇരു ടീമുകളും വാശിയോടെ പൊരുതി.നാൽപത്തി ഏഴാം മിനുട്ടിൽ ഗ്രീൻ സ്റ്റാർ മാണിക്കോത്തിൻ്റെ ശാമിൽ ഗോളടിച്ചു.2 - 1 

യുവ വ്യവസായി മവാഷ് ഗ്രൂപ്പ് മനേജിംഗ് ഡയറക്ടർ ബഷീർ മവാഷ്, ഹസീന ക്ലബ് രക്ഷാധികാരിയും അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ പിടിഎ പ്രസിഡൻ്റുമായ സിഎച്ച് ഹുസൈൻ, ഇമാനുവൽ സിൽക്സ് മാനേജിംഗ് പാർട്ണർ സിപി ഫൈസൽ, ഫർണീച്ചർ മാനു ഫാക്ചർസ് അസോസിയേ ഷൻ സംസ്ഥാന സെക്രട്ടറിയും നാലപ്പാട് ഗ്രൂപ്പ് എംഡിയുമായ ഷാഫി നാലപ്പാട് എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.

സിഎച്ച് നൂറുദ്ദീൻ, സിപി അഷ്കർ, എപി ഫഹദ്, മുബാഷ് എന്നിവർ അനുഗമിച്ചു.

ഇന്ന് രാത്രി എട്ട് മണിക്ക് ബ്രദേഴ്സ് ബേക്കലും ബ്രദേഴ്സ് നെല്ലിക്കട്ടയും ഏറ്റുമുട്ടും.

ക്വാർട്ടർ ഫൈനലിലെ മികച്ച കളിക്കാരനായി ഗ്രീൻ സ്റ്റാർ മാണിക്കോത്തിൻ്റെ ചിടിയെ തിരഞ്ഞെടുത്തു. മഷ്ഹർ, ജാഷിർ, ഫായിസ്, നജീബ്,ലുക്മാൻ, മുർഷിദ് എന്നിവർ ചേർന്ന് ഉപഹാരം നൽകി.

Post a Comment

0 Comments