വഴികാട്ടികളുടെ ഖബറിടങ്ങളിൽ പ്രാർത്ഥനയർപ്പിച്ച് അജാനൂർ ലീഗ് കമ്മിറ്റി കർമ്മരംഗത്ത്

LATEST UPDATES

6/recent/ticker-posts

വഴികാട്ടികളുടെ ഖബറിടങ്ങളിൽ പ്രാർത്ഥനയർപ്പിച്ച് അജാനൂർ ലീഗ് കമ്മിറ്റി കർമ്മരംഗത്ത്

 


അജാനൂർ; മുസ്‌ലിം ലീഗ് പ്രസ്ഥാനത്തെ നട്ടു വളർത്തി മഹാ പ്രസ്ഥാനമാക്കി പരിവർത്തിപ്പിച്‌ കാലയവനികയിൽ മറഞ്ഞു പോയ വഴികാട്ടികളായ നേതാക്കളുടെ ഖബറിടങ്ങളിൽ സിയാറത്ത് നടത്തി അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട നേതൃത്വം പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.


മുസ്ലിം ലീഗ് സ്ഥാപക നേതാവ് അതിഞ്ഞാലിൽ അന്ത്യവിശ്രമം കൊള്ളുന്ന പി.കെ.യൂസുഫ് സാഹിബ് അടക്കമുള്ള നേതാക്കളുടെ ഖബർ സിയാറത്തോട് കൂടിയാണ് തുടക്കം കുറിച്ചത്.തെക്കേപ്പുറം, കൊളവയൽ, മുട്ടുംതല, കൊത്തിക്കാൽ, അജാനൂർ കടപ്പുറം, കോയപള്ളി, മാണിക്കോത്ത്,സൗത്ത് ചിത്താരി,       സെന്റർ ചിത്താരി, മുക്കൂട് സൗത്ത്, കാരക്കുന്ന്, മുക്കൂട് തുടങ്ങിയ സ്ഥലങ്ങളിൽ അന്ത്യവിശ്രമം കൊള്ളുന്ന മുസ്ലിം ലീഗ് നേതാക്കളുടെയും പ്രവർത്തകരുടെയും ഖബർ സിയാറത്തിന് ശേഷം നോർത്ത് ചിത്താരി മെട്രോ മുഹമ്മദ്‌ ഹാജി ഉൾപെടെയുള്ളവരുടെ ഖബറിസ്ഥാനിൽ പ്രാർത്ഥന നടത്തി സമാപ്പിച്ചു.അബ്ദുൽ കരീം മുസ്‌ലിയാർ,അൽ സവാദ് ബാഖവി,മുഹമ്മദ്‌ മുസ്തഫ ബാഖവി,അഷറഫ് സഅദി,അബ്ദുൽ ഖാദർ ബാഖവി,അബ്ദുള്ള അസ് ഹരി,ശാദുലി ബാഖവി തുടങ്ങിയ പണ്ഡിതർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികളായ ബഷീർ വെള്ളിക്കോത്ത്,സി.എം.കാദർ ഹാജി,തെരുവത്ത് മൂസ ഹാജി,പി.എം.ഫാറൂക്ക്,സി.എച്ച്.സെന്റർ കൺവീനർ അബ്ദുൽ റഹിമാൻ വൺഫോർ,എ.ഹമീദ് ഹാജി,പഞ്ചായത്ത് ഭാരവാഹികളായ മുബാറക്ക് ഹസൈനാർ ഹാജി,കെ.എം.മുഹമ്മദ്‌ കുഞ്ഞി,പി.അബ്ദുൽ കരീം,ഹസൈനാർ മുക്കൂട്,മുഹമ്മദ്‌ കുഞ്ഞി കപ്പണക്കാൽ,ബഷീർ ചിത്താരി,ഖാലിദ് അറബിക്കാടത്ത്,ഷംസു മാട്ടുമ്മൽ,പി.പി.അബ്ദുൽ റഹിമാൻ,ഹമീദ് ചേരക്കടത്ത്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട്‌ ജബ്ബാർ ചിത്താരി,അബുദാബി അജാനൂർ പഞ്ചായത്ത് കെ.എം.സി.സി വൈസ് പ്രസിഡൻ്റ് റഷീദ് പാലാട്ട്,എ.പി.ഉമർ,ഫൈസൽ ചിത്താരി,ബഷീർ മുക്കൂട്,സി.എച്ച് സുലൈമാൻ ഫൈസൽ പി.എം,അഷറഫ് ഹന്ന ,കെ കെ അബ്ദുല്ല ഹാജി, കെ കെ ഇബ്രാഹിം ഖത്തർ,ആസിഫ് ബദർ നഗർ,സി.പി.സുബൈർ,പി.കെ.അബ്ദുള്ള ഹാജി,എം.കുഞ്ഞബ്ദുള്ള,അബ്ബാസ് ചന്ദ്രിക,പി.അബൂബക്കർ ഹാജി,സി.ബി.സലീം,മുഹമ്മദ്‌ കുഞ്ഞി മുക്കൂട്,മുഹമ്മദ്‌ അലി പീടികയിൽ,സുബൈർ ബ്രിട്ടീഷ്,മുഹമ്മദ്‌ ഹാജി,കെ.കെ.അഷറഫ്,കെ.എം.കെ.കുഞ്ഞാമ്മദ്,സി.എച്ച്.മുഹമ്മദ്‌ കുഞ്ഞി,റസാക്ക് കൊളവയൽ, ഹമീദ്.സി,മുഹമ്മദ്‌ മുക്കൂട് സൗത്ത്,ഇബ്രാഹിം കാരക്കുന്ന്,ആബിദ് മുക്കൂട്,ടി.പി.ഹമീദ്,ടി.പി.ജലീൽ,ഷഫീക്ക് പാറമ്മൽ,അബ്ദുൽ റഹ്മാൻ ഓട്ടറക്കാൽ, ഹനീഫ മുക്കൂട് സൗത്ത്, മുബശ്ശിർ തുടങ്ങിയവർ സംബന്ധിച്ചു


Post a Comment

0 Comments