മെട്രോ കപ്പ്; ഗ്രീൻ സ്റ്റാർ മാണിക്കോത്ത് ഫൈനലിൽ

LATEST UPDATES

6/recent/ticker-posts

മെട്രോ കപ്പ്; ഗ്രീൻ സ്റ്റാർ മാണിക്കോത്ത് ഫൈനലിൽ

 ഉദുമ: ചിത്താരി ഹസീന ആർട്സ് ആൻ്റ് സ്പോർ ട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഉദുമ പള്ളം ഡ്യൂൺസ് ഫ്ളഡ് ലൈറ്റ് സ്റ്റേഡി യത്തിൽ നടന്നു വരുന്ന മെട്രോ മുഹമ്മദ് ഹാജി കപ്പ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ ഗ്രീൻ സ്റ്റാർ മാണിക്കോത്ത് ഫൈനലിൽ.

വെള്ളിയാഴ്ച രാത്രി നടന്ന വാശിയേറിയ സെമി ഫൈനലിൽ ഏകപക്ഷീയമായ മൂന്നു ഗോളിന് ബ്രദേർസ് ബേക്കലിനെയാണ് ഗ്രീൻ സ്റ്റാർ മാണിക്കോത്ത് പരാജയപ്പെടുത്തിയത്.

കളിയുടെ മൂന്നാം മിനുട്ടിൽ ഗ്രീൻ സ്റ്റാർ മാണി ക്കോത്തിൻ്റെ അൻസിൽ 

ആദ്യ ഗോളടിച്ചു. എട്ടാം മിനുട്ടിൽ ശാമിൽ ബ്രദേർസ് ബേക്കലിൻ്റെ ഗോൾവലയം ചലിപ്പിച്ചു.

രണ്ടാം പകുതിയിൽ ബ്രദേർസ് ബേക്കൽ പൊരുതികളി ച്ചെങ്കിലും നിരവധി തവണ ഗ്രീൻ സ്റ്റാർ മാണിക്കോത്തി ൻ്റെ ഗോൾ വലയത്തിലെ പോസ്റ്റിൽ തട്ടി പന്ത് പുറത്തേ ക്ക് തെറിച്ചു. കളിയുടെ അമ്പത്തി ആറാം മിനുട്ടിൽ ഗ്രീൻ സ്റ്റാർ മാണി ക്കോത്തിൻ്റെ ആൽവിൻ മനോഹരമായ ഷൂട്ടിലൂടെ ഗോളടിച്ചു.3 -0

മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ്, 

സിപി മുഹമ്മദ് ഹാജി,നാസർ ഫ്രൂട്ട് മാണിക്കോത്ത്, അനിൽ കുമാർ,സുബൈർ മോത്തി എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.

സെമി ഫൈനലിലെ ഏറ്റവും നല്ല കളിക്കാരനായി ഗ്രീൻ സ്റ്റാർ മാണിക്കോത്തിൻ്റെ ഗോൾകീപ്പർ ഇജാസിനെ തിരഞ്ഞെടുത്തു.ഹംസ തൗഫീഖ്, സിടി സയ്യിദ്, സിടി അബു, സിഎച്ച് നജ്മുദ്ദീൻ, 

സിടി താഹിർ എന്നിവർ ചേർന്ന് ഉപഹാരം നൽകി.

ജേതാക്കൾക്ക് നൽകാനുള്ള കപ്പ് ലോഞ്ചിംഗ് മൈതാനത്ത് നടന്നു.ചടങ്ങിൽ ബഷീർ മുബാഷ് ,മനാഫ് ലിയാഖത്തലി, ഹസൻയാഫ, ജാഫർ ബേങ്ങ ച്ചേരി,സിഎം നൗഷാദ്, ഹാരിസ് മുനിയം കോട്, ബഷീർ ബേങ്ങച്ചേരി, സികെആസിഫ്, ജബ്ബാർ ചിത്താരി, സിഎച്ച് നിസാമുദ്ദീൻ സംബന്ധിച്ചു.

ഇന്ന് കളിയില്ല. നാളെ (ഞായർ) രാത്രി എട്ട് മണിക്ക് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഗ്രീൻ സ്റ്റാർ പാക്യാരയും

 ടികെഎസ് ഗ്രൂപ്പ് പ്രിയദർശിനി ഒഴിഞ്ഞവളപ്പും തമ്മിൽ മത്സരിക്കും.

Post a Comment

0 Comments