മാതാപിതാക്കളുടെ സ്വത്ത് സ്വന്തമാക്കിയ ശേഷം പരിചരണം ആവശ്യമായ സമയത്ത് അവരെ സംരക്ഷിക്കാത്ത നിരവധി സംഭവങ്ങൾ ഉയർന്നുവന്നതോടെ ആധാരം എഴുത്തിൽ മാറ്റംവരുത്താൻ ഒരുങ്ങി സംസ്ഥാന സർക്കാർ.
സ്വത്ത് കൈമാറുന്ന മാതാപിതാക്കളെ മരണംവരെ സംരക്ഷിക്കാമെന്ന തരത്തിലുള്ള വ്യവസ്ഥകൂടി ഉൾപ്പെടുത്തിയാണ് ആധാരം എഴുത്തിൻ്റെ ക്രമത്തിൽ മാറ്റം വരുത്തുന്നത്. ഇത് ഉൾപ്പെടുത്തുന്നതോടെ സ്വത്തിൻ്റെ സുഗമമായ ക്രയവിക്രയങ്ങൾക്ക് നിയമപരമായ പരിരക്ഷ ലഭിക്കണമെങ്കിൽ ഈ വ്യവസ്ഥ കൂടി പാലിക്കണമെന്ന ഉത്തരവാദിത്വം മക്കളിൽ നിക്ഷിപ്തമാകും.
നിലവിൽ സ്വത്ത് കൈക്കലാക്കി മാതാപിതാക്കളെ സംരക്ഷിക്കാതെ അവഗണിക്കുന്ന നിരവധി പരാതികളാണ് ട്രൈബ്യൂണലുകൾക്ക് മുന്നിൽ എത്തുന്നത്. കൂടാതെ മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗിലും ഇതുസംബന്ധിച്ച് പരാതികൾ ലഭിക്കാറുണ്ട്.
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്തുന്ന നിയമപ്രകാരം ഇവരുടെ പരാതികൾ പരിഗണിക്കേണ്ടത് റവന്യൂ ഡിവിഷൻ ഓഫീസുകൾ കേന്ദ്രീകരിച്ച് സബ് കലക്്ടർമാർ അധ്യക്ഷരായ മെയിൻ്റനൻസ് ട്രൈബ്യൂണലുകളാണ്.
ഈ ട്രൈബ്യൂണലുകളിൽ ലഭിക്കുന്ന പരാതികളിൽ കൂടുതലും മാതാപിതാക്കളെ സംരക്ഷിക്കുന്നില്ലെന്ന തരത്തിലുള്ളവയാണ്.
സാധാരണയായി ഇത്തരം പരാതികൾ പരിശോധിച്ച് നിയമപ്രകാരം ആധാരം റദ്ദാക്കി സ്വത്ത് മാതാപിതാക്കൾക്ക് തന്നെ തിരിച്ചുനൽകുകയാണ് ഇപ്പോൾ ചെയ്തുവരാറുള്ളത്. നിയമപരമായ നടപടിക്രമങ്ങൾ ഏറെയുള്ളതിനാലും പ്രായാധിക്യം കൊണ്ട് ബുദ്ധിമുട്ടുന്ന മാതാപിതാക്കൾക്ക്, ഇത്തരം നടപടിക്രമങ്ങൾ കൂടുതൽ പ്രയാസങ്ങൾ ഉണ്ടാക്കുമെന്നതിനാലുമാണ് ആധാരം എഴുത്തിൽ തന്നെ പുതിയ വ്യവസ്ഥകൾ ചേർത്ത് സംരക്ഷണം ഉറപ്പുവരുത്താമെന്ന രീതിയിൽ ആലോചന നടക്കുന്നത്.
സ്വത്ത് നൽകുന്ന മാതാപിതാക്കളെ സംരക്ഷിക്കാമെന്ന വാക്കുകൂടി ആധാരം എഴുത്തിൽ ഉൾപ്പെടുത്തുന്നതോടെ ഇത് പാലിക്കാത്തവർക്ക് 2007ലെ നിയമ വ്യവസ്ഥയുടെ ലംഘനമാണെന്ന് വിലയിരുത്തി മെയിൻ്റനൻസ് ട്രൈബ്യൂണലുകൾക്ക് നേരിട്ട് ആധാരം റദ്ദാക്കാനുള്ള അധികാരം കിട്ടും.
നേരത്തേ ഇതുസംബന്ധിച്ച ഒരു കേസിൽ ഇത്തരം വ്യവസ്ഥ ഇല്ലാത്തതിനാൽ ആധാരം റദ്ദാക്കരുതെന്ന് സുപ്രീം കോടതി ഉത്തരവുണ്ടായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം.
ആധാരം എഴുത്തിലെ പുതിയ ക്രമങ്ങൾ മനസ്സിലാക്കാനായി സബ് രജിസ്ട്രാർമാർക്കും ആധാരം എഴുത്തുകാർക്കും നിയമ ബോധവത്്കരണം നൽകാനും നടപടി തുടങ്ങിയിട്ടുണ്ട്.
ആധാരമെഴുത്തിലും മാറ്റം വരുന്നു; മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ സ്വത്തില്ല

0 Comments