പന്ത്രണ്ട് കിലോ കഞ്ചാവുമായി രണ്ടുപേര്‍ തിരൂരങ്ങാടിയിൽ പോലീസിന്‍റെ പിടിയില്‍. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി നസിയ മൻസിൽ വീട്ടിൽ മുഹമ്മദ് ഷാഫി (70), തിരൂർ കണ്ണംകുളം സ്വദേശി മൂസകുഞ്ഞിമാക്കാനകത്ത് ജാബിർ (26) എന്നിവരെയാണ് പിടിയിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ടുപേരും കുടുങ്ങിയത്.
മമ്പുറം ജുമാ മസ്ജിദിന് സമീപത്തുള്ള റൂമിൽ വെച്ചാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ട്രാവൽ ബാഗുകളിൽ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് രഹസ്യമായാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
0 Comments