സംസ്ഥാനത്തെ വിദ്യാലങ്ങള്‍ക്ക് സമീപം വില്‍ക്കുന്ന പല മിഠായികളും ഗുണനിലവാരമില്ലാത്തതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതുപോലെ പഞ്ഞി മിഠായികള്‍ ആരോഗ്യത്തിന് ഹാനികരമാണെന്നും പരിശോധനയില്‍ വ്യക്തമായി. വിദ്യാര്‍ത്ഥികള്‍ ഇത്തരം മിഠായി വാങ്ങി കഴിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നിരോധിച്ച നിറങ്ങള്‍, കൃത്രിമ നിറങ്ങള്‍ എന്നിവ ചേര്‍ത്ത മിഠായികള്‍ കഴിക്കരുതെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. പഞ്ഞി മിഠായി ഈ ഗണത്തില്‍പ്പെടുന്നതാണ്. ഇതില്‍ നിരോധിച്ച റോഡാമിന്‍ ബി എന്ന നിറമാണ് ചേര്‍ത്തിരിക്കുന്നത്. മിഠായികളില്‍ കൃത്യമായ പാക്കിങ്, ലേബല്‍ എന്നിവ ഉണ്ടോ എന്ന് നോക്കണം. കൂടാതെ ഭക്ഷ്യസുരക്ഷാ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും പരിശോധിക്കണം. അതുപോലെ നിര്‍മ്മിച്ച തീയതി, കാലാവധി എന്നിവ പരിശോധിക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
കിഴക്കഞ്ചേരി മൂലങ്കോട് സ്‌കൂള്‍ പരിസരത്തില്‍ നിന്ന് മിഠായി വാങ്ങി കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പല മിഠായികള്‍ക്കും ഗുണ നിലവാരമില്ലെന്ന് കണ്ടെത്തിയത്. തിരെ കുറഞ്ഞ വിലയില്‍ ആകര്‍ഷകമായ നിറങ്ങളിലാണ് ഇവ ലഭിക്കുന്നത് എന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയങ്കരമാണ് ഇത്തരം മിഠായികള്‍.
0 Comments