സാദാത്ത് കൂട്ടായ്മ നിലവിൽ വന്നു; സൈനുൽ ആബിദീൻ തങ്ങൾ കണ്ണവം പ്രസിഡന്റ്, മുല്ലക്കോയ തങ്ങൾ മാണിക്കോത്ത് ജനറൽ സെക്രട്ടറി, സയ്യിദ് ഹാദി അൽ മാഷ്ഹൂർ ട്രഷറർ

LATEST UPDATES

6/recent/ticker-posts

സാദാത്ത് കൂട്ടായ്മ നിലവിൽ വന്നു; സൈനുൽ ആബിദീൻ തങ്ങൾ കണ്ണവം പ്രസിഡന്റ്, മുല്ലക്കോയ തങ്ങൾ മാണിക്കോത്ത് ജനറൽ സെക്രട്ടറി, സയ്യിദ് ഹാദി അൽ മാഷ്ഹൂർ ട്രഷറർകാസർകോട് : കാസർകോട് ജില്ലയിലെ തങ്ങൾ കുടുംബങ്ങളുടെ ഉന്നമനത്തിനും, ഏകീകരണത്തിനുമായി ജില്ലയിലെ തങ്ങൾ കുടുംബങ്ങൾ ഒന്നിച്ചു ചേർന്ന്  അൽ ഇത്റാ സാദാത്ത് കൂട്ടായിമ എന്ന സംഘടനക്ക് രൂപം നൽകി. രൂപീകരണ സംഗമം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിദ്യാഭ്യാസ നവോഥാനത്തിന് സാദാത്ത് കുടുംബങ്ങൾ ചെയ്ത നിസ്തുലമായ പങ്ക് വിസ്മരിക്കുവാൻ കഴിയില്ലെന്നും, മുസ്ലിംകളുടെ ആത്മീയ നേതൃത്വം സാദാത്തുക്കൾ ഭംഗിയായി കൈകാര്യം ചെയ്യുന്നത് കൊണ്ട് കേരളീയ പൊതുസമൂഹം ഈ വിഭാഗത്തെ ആദരവോടെയാണ് നോക്കി കാണുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ ഇസ്ലാമിക പ്രബോധനം നടത്താൻ അറേബിയയിൽ നിന്നും എത്തിയ സാദാത്തുക്കൾക്ക് മലയാളക്കരയിൽ വലിയ സ്വീകാര്യത ലഭിച്ചതും മത പ്രബോധനത്തിനുള്ള സാഹചര്യം ഒരുങ്ങിയതും അവർ സ്വീകരിച്ച നന്മയുടെയും മാനവീകത യുടെയും ഭാഗമായിട്ടാണ ന്നും അവരുടെ പിന്മുറയ്ക്കാരാണ് ഇന്ന് കേരളത്തിലെ ആത്മീയ നേതൃത്വമെന്നും മന്ത്രി പറഞ്ഞു. മുല്ലക്കോയ തങ്ങൾ മാണിക്കോത്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ സൈനുൽ ആബിദീൻ തങ്ങൾ കണ്ണവം അധ്യക്ഷനായി.               ആറ്റക്കോയ തങ്ങൾ ദേളി, അഷ്‌റഫ്‌ തങ്ങൾ മഞ്ഞമ്പാറ, എം എസ്.തങ്ങൾ മദനി, ഉമ്പിച്ചി തങ്ങൾ ആദൂർ, പ്രസംഗിച്ചു. പഞ്ചിക്കൽ തങ്ങൾ മന്ത്രി അഹ്മദ് ദേവർകോവിലിന് സ്നേഹോപഹാരം സമ്മാനിച്ചു. പൂക്കോയ തങ്ങൾ മഞ്ചേശ്വർ, സുലൈമാൻ മാസ്റ്റർ  കരിവെള്ളൂർ എന്നിവർ വിവിധ ക്ലാസ്സുകൾ നിയന്ത്രിച്ചു.  ഭാരവാഹികളായി സയ്യിദ് സൈനുൽ ആബിദീൻ അൽ അഹ്ദൽ കണ്ണവം ( പ്രസിഡന്റ് ), മുല്ലക്കോയ തങ്ങൾ മാണിക്കോത്ത് ( ജനറൽ സെക്ക്രട്ടറി ), സയ്യിദ് ഹാദി അൽ മാഷ്ഹൂർ  മൊഗ്രാൽ (ട്രഷറർ ), കെ. പി.എസ്. തങ്ങൾ ബേക്കൽ, പഞ്ചിക്കൽ തങ്ങൾ ( വൈസ് പ്രസി ), ഷുഹൈൽ തങ്ങൾ ആദൂർ, അഡ്വക്കറ്റ്              മുഈൻ തങ്ങൾ, സക്കറിയ സഹീർ തങ്ങൾ മൊവ്വൽ,  പൂക്കോയ തങ്ങൾ ഉദ്യാവർ ( സെക്രട്ടറിമാർ ) എന്നിവരെ തെരഞ്ഞെടുത്തു. യൂ.കേ.സൈഫുള്ള തങ്ങൾ മഞ്ചേശ്വർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുല്ലക്കോയ തങ്ങൾ നന്ദി പറഞ്ഞു

Post a Comment

0 Comments