കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്‌റു കോളേജിൽ കഴിഞ്ഞാഴ്ച എം.എസ്.എഫ് യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി അലങ്കരിച്ച കൊടി തോരണങ്ങൾ അധ്യാപകരും പോലീസും നോക്കിനിൽക്കേ നശിപ്പിക്കുകയും തുടർന്ന് ഇതിനെതിരെ പ്രതിഷേധിച്ച എം.എസ്.എഫ് നെഹ്‌റു കോളേജ് യൂണിറ്റ് ജനറൽ സെക്രട്ടറിക്ക് നേരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ തെളിവ് സഹിതം കോളേജ് പ്രിൻസിപ്പൽ,മാനേജ്മെന്റ്,വിജിലൻസ് കമ്മിറ്റി തുടങ്ങിയവർക്ക് എം.എസ്.എഫ്- കെ.എസ്.യു കമ്മിറ്റികൾ പരാതി നൽകിയിരുന്നു.അതിന്റെ അടിസ്ഥാനത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ വധഭീഷണി മുഴക്കിയ എസ്.എഫ്.ഐ പ്രവർത്തകനായ ശ്രീരാഗ് എന്ന വിദ്യാർത്ഥിക്ക് നേരെ നടപടിയെടുക്കാനോ ശാസിക്കാനോ പ്രിൻസിപ്പാലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ സാധിച്ചിട്ടില്ല. ഈ നടപടിയിൽ നെഹ്‌റു കോളേജ് എം.എസ്.എഫ്- കെ.എസ്.യു കമ്മിറ്റി പ്രതിഷേധിച്ചു. തുടർ ദിവസങ്ങളിൽ ഈ വിഷയവുമായി ബന്ധപ്പെട്ടു കൊണ്ട് അധികൃതർ ന്യായമായ തീരുമാനം കൈക്കൊണ്ടില്ലെങ്കിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകും. യോഗത്തിൽ പ്രവാസ് ഉണ്ണിയാടൻ, യാസീൻ മീനാപ്പീസ്, കെഎസ്‌യു യൂണിറ്റ് പ്രസിഡണ്ട് ആശിഷ്,സെക്രട്ടറി കീർത്തന,എം.എസ്.എഫ് യൂണിറ്റ് പ്രസിഡണ്ട് സൻവീദ് , സെക്രട്ടറി തൗഫീഖ്,ജസ്ന,ഷംല,റാഫി,ഷിനോജ്,ബിലാൽ,ഷംന എന്നിവർ സംസാരിച്ചു.
0 Comments