വിമാനത്തിലെ ടോയ്‌ലെറ്റിൽ സിഗരറ്റ് വലിച്ച തൃശൂര്‍ സ്വദേശി അറസ്റ്റില്‍

വിമാനത്തിലെ ടോയ്‌ലെറ്റിൽ സിഗരറ്റ് വലിച്ച തൃശൂര്‍ സ്വദേശി അറസ്റ്റില്‍



ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പറന്ന വിമാനത്തിലെ ടോയ്‌ലെറ്റിൽ സിഗരറ്റ് വലിച്ച 62 കാരന്‍ അറസ്റ്റില്‍. തൃശൂര്‍ മാള സ്വദേശിയായ സുകുമാരൻ (62) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി സ്‌പൈസ് ജെറ്റ് എയർവേയ്‌സ് എസ്‌ജി-17 വിമാനത്തിൽ കൊച്ചി എയർപോർട്ടിലെത്തിയ സുകുമാരനെ കൊച്ചി എയർപോർട്ട് സെക്യൂരിറ്റി ഓഫീസറുടെ പരാതിയിൽ നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.


വിമാനം പറക്കുന്നതിനിടെ ടോയ്‌ലെറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ട ജീവനക്കാർ ഈയാളെ ഉടൻ തന്നെ തടയുകയായിരുന്നു. വിമാനം കൊച്ചിയിൽ ഇറങ്ങിയപ്പോൾ കാര്യങ്ങൾ എയർപോർട്ട് സെക്യൂരിറ്റി ഓഫീസറെ അറിയിക്കുകയും ഓഫീസറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളില്‍ നിന്നും സിഗരറ്റുകളും ലൈറ്ററും കണ്ടെടുക്കുകയും ചെയ്തു.

Post a Comment

0 Comments