അജാനൂർ : മാണിക്കോത്ത് റെയിൽവെ മേൽപ്പാലം നിർമ്മാണം സംസ്ഥാന ബജറ്റ് നിർദേശത്തിൽ ഉൾപ്പെടുത്തി. 10 കോടി രൂപ കണക്കാക്കിയ മാണിക്കോത്ത് മേൽപാലത്തിന് ടോക്കൻ തുകയാണ് അനുവദിച്ചത്. തീരദേശ വാസികളുടെ യാത്ര ക്ലേശം പരിഹരിക്കാൻ മാണിക്കോത്ത് മേൽ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അജാനൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പാസാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ കാഞ്ഞങ്ങാട് എം എൽ എ ഇ ചന്ദ്രശേഖരൻ മുഖാന്തരം നിവേദനം നൽകുകയും ചെയ്തു. ഇതിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു . ബജറ്റ് നിർദേശത്തിൽ സ്ഥാനം പിടിച്ച പദ്ധതി നടപ്പിലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ .
0 Comments